Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണയ്ക്കു ശസ്തക്രിയ, നടക്കാന്‍ കൃത്രിമ കാല്‍മുട്ട് വേണ്ടിവരും!! ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം...

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാല്‍പന്തുകളിയിലെ പകരം വയ്ക്കാനില്ലാത്ത അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ രണ്ടു കാല്‍മുട്ടുകളും മാറ്റി വയ്‌ക്കേണ്ടിവരുമെന്നു ഡോക്ടര്‍ വെളിപ്പെടുത്തി. എത്രയും വേഗത്തില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മറഡോണയ്ക്കു ഇനി നടക്കാന്‍ പോലും കഴിയില്ലെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഫുട്‌ബോള്‍ നിന്നും വിരമിച്ച ശേഷം പരിലീകനായി ഇപ്പോഴും കാല്‍പന്തുകളിയോടുള്ള പ്രേമം കാത്തുസൂക്ഷിക്കുന്ന മറഡോണ ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ്ബിന്റെ കോച്ചാണ്.

കാല്‍മുട്ടുകള്‍ക്കു തേയ്മാനം

കാല്‍മുട്ടുകള്‍ക്കു തേയ്മാനം

മറഡോണയെ ചികില്‍സിക്കുന്ന ഡോക്ടര്‍ ജര്‍മെന്‍ ഒക്കോവയാണ് ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന ഇക്കാര്യം പുറത്തുവിട്ടത്. മറഡോണയുടെ രണ്ടു കാല്‍മുട്ടുകള്‍ക്കും സാരമായ തേയ്മാനം സംഭവിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കാല്‍മുട്ടിലെ എല്ലുകള്‍ തമ്മില്‍ ഉരസാന്‍ തുടങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നടക്കുമ്പോള്‍ അസഹ്യമായ വേദനയുണ്ടാവുന്നതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

നടക്കാന്‍ വിഷമം നേരിടുന്നു

57കാരനായ മറഡോണ ഇപ്പോള്‍ ഏറെ കഷ്ടപ്പെട്ടാണ് നടക്കുന്നത്. തന്റെ ക്ലബ്ബിന്റെ പരിശീലന സെഷനിലേക്ക് വളരെ ബുദ്ധിമുട്ടി മറഡോണ നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് 1986ല്‍ അര്‍ജന്റീനയ്ക്കു അവസാനമായി ലോകകിരീടം സമ്മാനിച്ച ഇതിഹാസതാരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുയര്‍ന്നത്.
ഇതിനു പിന്നാലെയാണ് മറഡോണയുടെ
കാല്‍മുട്ടിന് തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ നടത്തി കൃത്രിമ കാല്‍മുട്ടുകള്‍ നല്‍കിയാല്‍ മാത്രമേ ഇനി അദ്ദദേഹത്തിനു നടക്കാനാവൂയെന്നും ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.

2004ല്‍ ശസ്ത്രക്രിയ നടത്തി

2004ല്‍ ശസ്ത്രക്രിയ നടത്തി

മറഡോണയ്ക്കു കുറച്ചു കൂടി കഴിഞ്ഞാല്‍ നടക്കാന്‍ കഴിയില്ലെന്നത് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യകളുമെല്ലാം ഇപ്പോള്‍ ഏറെ പുരോഗമിച്ചു കഴിഞ്ഞു.
എന്നാല്‍ മറഡോണയുടെ ഈ അസുഖത്തിന് ശസ്ത്രക്രിയ അല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു. നേരത്തേ 2004ല്‍ ഡോക്ടര്‍ ഒക്കോവ മറഡോണയെ ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു.

മറഡോണ തന്നെ തീരുമാനിക്കട്ടെ

മറഡോണ തന്നെ തീരുമാനിക്കട്ടെ

ഇപ്പോഴത്തെ വിഷമത്തില്‍ നിന്നും മുക്തനാവാന്‍ ശസ്ത്രക്രിയ നടത്തിയേ തീരൂവെന്ന് മറഡോണയെ ധരിപ്പിച്ചു കഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. ഉടന്‍ തന്നെയോ അധികം വൈകാതെയോ മറഡോണയ്ക്കു ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേ തീരൂ. ഓരോ ദിവസം കഴിയുന്തോറും കാല്‍മുട്ടിലെ തേയ്മാനം കൂടിക്കൊണ്ടിരിക്കുകയാണെന്നും തല്‍സ്ഥിതി തു
ര്‍ന്നാണ് സ്ഥിരമായി വീല്‍ചെയറില്‍ തന്നെ അദ്ദേഹത്തിന് ഇനിയുള്ള ജീവിതം തള്ളി നീക്കേണ്ടി വരുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Sunday, October 21, 2018, 14:29 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+