Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോ, മെസ്സി ആധിപത്യത്തിന് അന്ത്യം, ഇനി മോഡ്രിച്ച് ഭരിക്കും!! പുതിയ ലോക ഫുട്‌ബോളര്‍

2018ലെ ഏറ്റവും മികച്ച ഫുട‌്ബോള്‍ | Oneindia Malayalam

മൊണാക്കോ: പത്തു വര്‍ഷം ലോക ഫുട്‌ബോളിനെ മാറി മാറി ഭരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങിയ ഇതിഹാസങ്ങളുടെ ആധിപത്യത്തിന് അന്ത്യം. ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഒടുവില്‍ മെസ്സിയും റോണോയുമല്ലാത്ത പുതിയൊരാള്‍ക്ക്. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രൊയേഷ്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ വര്‍ഷം മോഡ്രിച്ചിനു ലഭിക്കുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അവാര്‍ഡ് കൂടിയാണിത്. നേരത്തേ യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയിരുന്നു.

ലോകകപ്പ്, ചാംപ്യന്‍സ് ലീഗ്

ലോകകപ്പ്, ചാംപ്യന്‍സ് ലീഗ്

ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച മാസ്മരിക പ്രകടനമാണ് മോഡ്രിച്ചിനെ കാല്‍പ്പന്തുകളിയിലെ പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയപ്പോള്‍ മോഡ്രിച്ചായിരുന്നു തുറുപ്പുചീട്ട്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും അദ്ദേഹത്തിനായിരുന്നു.
ഇതു കൂടാതെ തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിക്കുന്നതിലും മോഡ്രിച്ച് ചുക്കാന്‍ പിടിച്ചു.

മോഡ്രിച്ചിന് 29.5 ശതമാനം വോട്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളുടെ ക്യാപ്റ്റന്‍മാരും കോച്ചുമാരുമാണ് വോട്ടിങിലൂടെ ജേതാവായി മോഡ്രിച്ചിനെ തിരഞ്ഞെടുത്തത്. 29.05 ശതമാനം വോട്ടുമായാണ് മോഡ്രിച്ച് തലപ്പത്തെത്തിയത്.
കഴിഞ്ഞ തവണത്തെ വിജയിയായ റൊണാള്‍ഡോ 19.08 ശതമാനം വോട്ടുമായി രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനക്കാരനായ ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലായ്ക്ക് 11.23 ശതമാനം വോട്ടാണ് ലഭിച്ചത്.

മാര്‍ത്ത മികച്ച വനിതാ താരം

മാര്‍ത്ത മികച്ച വനിതാ താരം

ബ്രസീലിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ മാര്‍ത്തയാണ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കരിയറില്‍ ആറാം തവണയാണ് മാര്‍ത്ത ബാലണ്‍ ഡിയോര്‍ ജേതാവാകുന്നത്. 2006 മുതല്‍ 10 വരെ തുടര്‍ച്ചയായി അഞ്ചു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടി റെക്കോര്‍ഡിട്ട താരം കൂടിയാണ് 32 കാരി.

ദെഷാംപ്‌സ് മികച്ച കോച്ച്

ദെഷാംപ്‌സ് മികച്ച കോച്ച്

ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ജേതാക്കളാക്കിയ ദിദിയര്‍ ദെഷാംപ്‌സാണ് മികച്ച കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. റെയ്‌നാള്‍ഡ് പെഡ്രോസാണ് മികച്ച വനിതാ കോച്ച്.
മികച്ച ഗോള്‍കീപ്പറായി ബെല്‍ജിയത്തിന്റെ തിബോട്ട് കോട്വയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് മുഹമ്മദ് സലാക്കാണ്. എവര്‍ട്ടനെതിരായ സൂപ്പര്‍ ഗോളാണ് സലായെ ജേതാവാക്കിയത്.

 സ്വപ്‌നസാഫല്യമെന്ന് മോഡ്രിച്ച്

സ്വപ്‌നസാഫല്യമെന്ന് മോഡ്രിച്ച്

തനിക്ക് ഇതു സ്വപ്‌നസാഫല്യമാണെന്നാണ് ബാലണ്‍ ഡിയോര്‍ പുരസ്‌കാര നേട്ടത്തെക്കുറിച്ച് മോഡ്രിച്ച് പ്രതികരിച്ചത്. മെസ്സിയും റൊണാള്‍ഡോയുമല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ പുരസ്‌കാരം നേടുന്ന ആദ്യ താരമാണ് മോഡ്രിച്ച്. 2007ല്‍ ബ്രസീല്‍ ഇതിഹാസം കക്കയാണ് അവസാനമായി അവാര്‍ഡ് സ്വന്തമാക്കിയത്.
മെസ്സി, റൊണാള്‍ഡോ എന്നിവരുടെ കുത്തക അവസാനിപ്പിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത് അഭിമാനകരമായ നേട്ടമാണ്. കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണിതെന്നും മോഡ്രിച്ച് പറഞ്ഞു.

ഫിഫ് പ്രോ ഇലവന്‍

ഫിഫ്‌പ്രോയുടെ ലോക ഇലവന്‍ ടീമിനെ കാണാം. തുടര്‍ച്ചയായി 12ാം തവണയും റൊണാള്‍ഡോയും മെസ്സിയും ടീമിലിടം നേടി

Story first published: Tuesday, October 9, 2018, 10:02 [IST]
Other articles published on Oct 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+