Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാടിപ്പുകഴ്ത്തിയില്ല ഈ ഇതിഹാസത്തെ; ലോകത്തിന് കഴിവ് കാണിച്ച് കൊടുത്ത് മോഡ്രിച്ച്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ചുരുക്കം ചില ടീമുകള്‍ക്ക് മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. അതിലൊരു ടീമാണ് ക്രൊയേഷ്യ. ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന സൂപ്പര്‍ മിഡ്ഫീല്‍ഡറാണ് ലൂകാ മോഡ്രിച്ച്. തങ്ങളുടെ സൂപ്പര്‍താരത്തെ സ്‌പെയിനിന്റെ ആന്ദ്രെസ് ഇനിയസ്റ്റയോടാണ് സഹതാരം ഇവാന്‍ റാകിടിച്ച് താരതമ്യം ചെയ്യുന്നത്.

നാല് വര്‍ഷം ഇനിയസ്റ്റയ്‌ക്കൊപ്പം ബാഴ്‌സലോണയിലും, 11 വര്‍ഷം മോഡ്രിച്ചിനൊപ്പം ക്രൊയേഷ്യയിലും ചെലവഴിച്ച റാകിട്ടിച്ചിന് ഇരുതാരങ്ങളെയും താരതമ്യം ചെയ്യാനും എളുപ്പമാണ്. 'നശ്വരങ്ങളായ ഞങ്ങള്‍ക്കൊപ്പം കളിക്കാനായി മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്നവരാണ് അവര്‍. അവരവരുടെ പൊസിഷനില്‍ ഇരുവരും മികച്ച താരങ്ങളാണ്. അവരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്', റാകിടിച്ച് വ്യക്തമാക്കി.

modric

ഇനിയേസ്റ്റയെ മഹാനായ കളിക്കാരനെന്ന് പറയുന്നത് പതിവാണെങ്കിലും മോഡ്രിച്ചിന്റെ കഴിവുകള്‍ പലപ്പോഴും കാണാതെ പോവുകയായിരുന്നു. 2010 ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വേദികളില്‍ ഇനിയസ്റ്റ നേടിയ വിജയമാണ് ഇതില്‍ ഒരു കാരണം. ക്രൊയേഷ്യയ്ക്കായി ഇത് ആവര്‍ത്തിക്കാന്‍ മോഡ്രിച്ചിന് സാധിച്ചിട്ടില്ല. ആറ് വര്‍ഷക്കാലം റയലില്‍ കളിച്ച കാലത്ത് നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, ഒരു ലാ ലിഗാ കിരീടവും, കോപാ ഡെല്‍ റെയും നേടിയിട്ടുണ്ട് മോഡ്രിച്ച്.

ക്രൊയേഷ്യന്‍ ടീമില്‍ 2006ല്‍ പ്രവേശിച്ച മോഡ്രിച്ച് ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജിലും, 2010ല്‍ യോഗ്യത പോലും നേടാതെയും പരാജയം രുചിച്ചിട്ടുണ്ട്. തങ്ങളുടേത് ചെറിയ രാജ്യമായത് കൊണ്ടാണ് മോഡ്രിച്ചിന് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാതെ പോയതെന്നാണ് ക്രൊയേഷ്യന്‍ പ്രതിരോധക്കാരന്‍ ദേജാന്‍ ലോവ്‌റെന്‍ പറയുന്നത്. റഷ്യയില്‍ രണ്ട് തവണ നിറയൊഴിച്ച ലൂകാ മോഡ്രിച്ച് ഇത്തവണ ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരത്തിനുള്ള സാധ്യതയും നിലനിര്‍ത്തുന്നുണ്ട്.

Story first published: Saturday, June 30, 2018, 16:58 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+