Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് ഭീഷണിയിലും സുവാരസ് കോപ്പ അമേരിക്കയ്ക്കായുള്ള യുറുഗ്വായ് ടീമില്‍

റിയോ ഡി ജനീറോ: സൂപ്പര്‍താരം ലൂയിസ് സുവാരസ് ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായുള്ള യുറുഗ്വായ് ടീമില്‍ ഇടംപിടിച്ചു. പരിക്കുമൂലം വിശ്രമിക്കുന്ന താരം കോപ്പ ടീമില്‍ എത്തില്ലായിരുന്നു റിപ്പോര്‍ട്ട്. കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ വലന്‍സിയയോട് ബാഴ്‌സ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

luis-suarez

പരിക്കാണെങ്കിലും ടൂര്‍ണമെന്റ് ആരംഭിക്കുമ്പോഴേക്കും സുവാരസിന് ശാരീരികക്ഷമത വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസന്‍ കവാനിയും ഒസ്‌കാര്‍ ടബേരസിന്റെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കവാനിയും ദീര്‍ഘനാളായി പരിക്കുമൂലം പുറത്തിരിക്കുകയാണ്. ഇരുകളിക്കാരും എത്തുന്നതോടെ യുറുഗ്വായ് കൂടുതല്‍ കരുത്തോടെയാകും കോപ്പയില്‍ ഇറങ്ങുക.

സ്റ്റോക്‌സോ, സൂപ്പര്‍മാനോ? എന്തൊരു ക്യാച്ച്... ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ
സീസണില്‍ 21 ഗോളുകള്‍ ബാഴ്‌സയ്ക്കുവേണ്ടി നേടാന്‍ സുവാരസിന് കഴിഞ്ഞിട്ടുണ്ട്. കവാനിയാകട്ടെ ഫ്രഞ്ച് ലീഗില്‍ 18 തവണ ഗോളവല ചലിപ്പിച്ചു. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനും കവാനിക്ക് കഴിഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡ് വിടുകയാണെന്ന് അറിയിച്ച ഡീഗോ ഗോഡിനും യുറുഗ്വായ് ടീമിലുണ്ട്. ആഴ്‌സണല്‍ താരം ലൂക്കാസ് ടോറിറ, ഇന്റര്‍ മിലാന്റെ മാറ്റിയാസ്, യുവന്റസിന്റെ മാര്‍ട്ടിന്‍ കസേറസ്, റോഡ്രിഡോ ബെന്റാന്‍കര്‍ തുടങ്ങിയവരും ദേശീയ ടീമില്‍ ഇടംനേടി. ജൂണ്‍ 16ന് ഇക്വഡോറുമായാണ് യുറുഗ്വായുടെ ആദ്യ മത്സരം. ജപ്പാന്‍, ചിലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Story first published: Friday, May 31, 2019, 11:14 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+