സ്റ്റോക്‌സോ, സൂപ്പര്‍മാനോ? എന്തൊരു ക്യാച്ച്... ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ
ഓവല്‍: കിരീട ഫേവറിറ്റുകളെന്ന വിശേഷണം ശരിവച്ചു കൊണ്ട് ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയുമായി തുടങ്ങാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ട്. ഓവലില്‍ നടന്ന മല്‍സരത്തില്‍ 104 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇയോന്‍ മോര്‍ഗനും സംഘവും ആഘോഷിച്ചത്. ആദ്യം ബാറ്റിങലും പിന്നീട് ബൗളിങിലും മികവ് പുലര്‍ത്തിയാണ് ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. ബാറ്റിങില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം രണ്ടു വിക്കറ്റുമായി ബൗളിങിലും കസറി. ഇതു മാത്രമല്ല തകര്‍പ്പനൊരു ക്യാച്ചിലൂടെ ഫീല്‍ഡിങിലും സ്‌റ്റോക്‌സ് തന്റെ സാന്നിധ്യമറിയിച്ചു. സ്‌റ്റോക്‌സിന്റെ അദ്ഭുതപ്പെടുത്തുന്ന ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം.
35ാം ഓവറില്‍
മല്‍സരത്തിന്റെ 35ാം ഓവറിലായിരുന്നു ഓവലിലെ കാണികളെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ച സ്റ്റോക്‌സിന്റെ വണ്ടര്‍ ക്യാച്ച്. ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നൊണ് ഇതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
35ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ആദില്‍ റഷീദിന്റെ ബൗളിങില്‍ മിഡ് വിക്കറ്റിലേക്ക് സ്വീപ്പ് ഷോട്ട് പായിച്ച ആന്‍ഡിലെ ഫെലുക്വായോക്കു പിഴച്ചു. ബൗണ്ടറി ലൈനിന് അരികില്‍ വച്ച് പിറകിലേക്ക് ഓടിയ സ്‌റ്റോക്‌സ് വായുവില്‍ പറന്നുയര്‍ന്ന് വലതുകൈ കൊണ്ട് പന്തിനെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. പുറം തിരിഞ്ഞുനനിന്നാണ് സ്റ്റോക്‌സ് ക്യാച്ചെടുത്തത് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.
അഭിനന്ദിച്ച് ഐസിസിയും
സ്‌റ്റോക്‌സിന്റെ ക്യാച്ചിനെ ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും വാനോളം പുകഴ്ത്തുകയാണ്. നിങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സ്റ്റോക്‌സ് എടുത്തത് എന്നായിരുന്നു വീഡിയോക്കൊപ്പം ഐസിസി ട്വീറ്റ് ചെയ്തത്.
ഐസിസിയുടെ ഈ ട്വീറ്റ് ഉടന്‍ തന്നെ വൈറലായി മാറുകയും ചെയ്തു. സ്റ്റോക്‌സിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങളാണ് ഈ ട്വീറ്റിനു വന്നു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം
ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡില്‍ ഫെലുക്വായോയെ പുറത്താക്കിയ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ക്യാച്ച് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications