കടിച്ചുകളിച്ച സുവാരസിന് വിലക്ക്, ലോകകപ്പില്‍ നിന്ന് പുറത്ത്
റിയോഡി ജനീറോ: മത്സരത്തനിടെ എതിര്‍ ടീമിന്റെ താരത്തെ കടിച്ചു പരിക്കേല്‍പ്പിച്ച ഉറുഗ്വേയുടെ താരം ലൂയിസ് സുവാരസിനെ ഫിഫ വിലക്കി. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് വിലക്ക്. നാല് മാസം ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിലും പങ്കെടുക്കാനും സുവാരസിന് കഴിയില്ല.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിക്കെതിരെ ബൂട്ടണിഞ്ഞപ്പോഴാണ് ഫുട്‌ബോള്‍ നിയമങ്ങള്‍ മറന്ന് സുവാരസ് പ്രവര്‍ത്തിച്ചത്. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിക്കാണ് സുവാരസിന്റെ കടിയേറ്റത്.

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി ടീമിന് വിജയം സമ്മാനിച്ച താരമായിരുന്നു സുവാരസ്. മുമ്പ് രണ്ട് തവണ സുവാരസ് എതിര്‍ ടീമംഗങ്ങളെ കടിച്ച് പരിക്കേല്‍പിച്ചിട്ടുണ്ട്. അന്നെല്ലാം അച്ചടക്ക നടപടി നേരിടുകയും ചെയ്തിരുന്നു. കളിക്കളത്തിലെ കടിക്ക് നരഭോജി എന്ന ഓമനപ്പേരും സുവാരസിന് മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയിരുന്നു.
കളിക്ക് മാത്രമല്ല സുവാരസിന് വിലക്ക്. കളി നടക്കുന്ന സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും പാടില്ല. വിലക്കിനെ കൂടാതെ 100,00 സ്വിസ് ഫ്രാങ്ക്( ഏകദേശം 71.5 ലക്ഷം രൂപ) പിഴയും അടക്കണം.
ഇറ്റലിയുമായുള്ള കളിയുടെ 79-ാം മിനിട്ടില്‍ ആയിരുന്നു സുവാരസ് ചെല്ലിനിയെ പല്ലുകൊണ്ട് ആക്രമിച്ചത്. ജേഴ്‌സി മാറ്റി ചെല്ലിനി അപ്പോള്‍ തന്നെ റഫറിയെ പരിക്ക് കാണിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ സുവാരസിന്റെ കടി വ്യക്തമായിരുന്നു. ഫിഫയുടെ അച്ചടക്ക സമിതിയാണ് സുവാരസിനെതിരെ നടപടിയെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications