ഇംഗ്ലണ്ട് ബെല്‍ജിയത്തോട് തോറ്റത് നന്നായെന്ന് വെയിന്‍ റൂണി; കാരണം ഇതാണ്
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തോട് തോറ്റത് നല്ല മത്സരഫലമാണെന്ന് മുന്‍ ഇംഗ്ലീഷ് താരം വെയിന്‍ റൂണി. ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒരു ഗോളിനായിരുന്നു ഇംഗ്ലീഷ് ടീമിന്റെ തോല്‍വി. ഇതോടെ ക്വാര്‍ട്ടറില്‍ ബ്രസീലുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ടീം ഒഴിവാക്കുകയും ചെയ്തു.
വ്യക്തിപരമായി ഇംഗ്ലണ്ടിന്റെ തോല്‍വിയെ താന്‍ ന്യായീകിക്കുകയാണെന്ന് റൂണി പറഞ്ഞു. ഇപ്പോള്‍ ടീമിലില്ലാത്ത ഒരാളെന്ന നിലയില്‍ തനിക്ക് അങ്ങിനെയാണ് തോന്നുന്നുത്. കഴിഞ്ഞ 15, 20 വര്‍ഷങ്ങളായി ഇംഗ്ലണ്ട് കൂടുതല്‍ സത്യസന്ധത പുലര്‍ത്തുന്നവരാണ്. ഈ സത്യസന്ധത ടീമിന് ഗുണകരമായി ഭവിച്ചിട്ടില്ലെന്നും റൂണി വ്യക്തമാക്കി.

പനാമയ്‌ക്കെതിരെ 6-1 എന്ന നിലയില്‍ ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചശേഷം മുന്‍നിര താരങ്ങളെയെല്ലാം മാറ്റിനിര്‍ത്തിയാണ് സൗത്ത്‌ഗേറ്റ് ബെല്‍ജിയത്തിനെതിരെ ടീമിനെ ഇറക്കിയത്. ഇത് ഇംഗ്ലീഷ് മാധ്യമങ്ങളെ രണ്ടുതട്ടിലാക്കുകയും ചെയ്തു. അതേസമയം, വിഷയത്തില്‍ പരിശീലകന്റെ നിലപാടിനൊപ്പമാണ് താനെന്ന് റൂണി പറഞ്ഞു.
ടീമിന്റെ മുന്നോട്ടുളള കുതിപ്പ് പ്രധാനമാണ്. ഇതിനനുസരിച്ച് തന്ത്രങ്ങളില്‍ പരിശീലകന്‍ മാറ്റം വരുത്തും. ചില സമയങ്ങളില്‍ മുന്നോട്ടുള്ള കുതിപ്പിനായി പിന്നോട്ട് ആയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ സൗത്ത് ഗേറ്റിന്റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നാണ് തന്റെ അഭിപ്രായമെന്നും ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം പറഞ്ഞു. ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്ന ആത്മവിശ്വാസവും റൂണി പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications