Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഗാംഗുലിയുടെ പിന്തുണ ബ്രസീലിന്; മെസ്സിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മടിത്തട്ടാണ് കൊല്‍ക്കത്ത. ആയിരക്കണക്കിന് കൊല്‍ക്കത്തക്കാര്‍ക്കൊപ്പമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും, കടുത്ത ഫുട്‌ബോള്‍ ആരാധകന്‍. അവരെ പോലെ തന്നെ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ ബ്രസീലിന് പിന്നിലാണ് കൊല്‍ക്കത്തയുടെ ഈ രാജകുമാരനും അണിനിരക്കുന്നത്. അതേസമയം ലയണല്‍ മെസിയുടെ മാജിക്കിനായി കാത്തിരിക്കുന്നുവെന്ന് ഐഎസ്എല്‍ ക്ലബ്ബായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹഉടമ കൂടിയായ ദാദ വ്യക്തമാക്കുന്നു.

lionelmessi

'മെസ്സി മാജിക്കിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന് ഒരു ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒരു വലിയ അവസരമാണ്', ലോകകപ്പ് ഫൈനല്‍ കാണാന്‍ ഒരുങ്ങുന്ന ഗാംഗുലി പറയുന്നു. റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി എന്നിവരാണ് അദ്ദേഹത്തിന്റെ സെലക്ഷന്‍. ബ്രസീല്‍ തന്നെയാണ് തന്റെ പ്രിയപ്പെട്ട ടീമെന്ന് വ്യക്തമാക്കുന്നതോടൊപ്പം താനൊരു മെസി ആരാധകന്‍ കൂടിയാണെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് സെലക്ഷന്‍ നേടിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനുള്ള അഭിനന്ദനവും താരം അറിയിച്ചു. അടുത്ത മാസം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പര്യടനത്തില്‍ മുഴുവന്‍ മത്സരങ്ങളും വിജയിക്കാനുള്ള സാധ്യതയാണ് വിരാട് കോലിക്കും, സംഘത്തിനുമുള്ളതെന്നും ഗാംഗുലി വിലയിരുത്തി. സൗത്ത് ആഫ്രിക്കയില്‍ ടീം ഏകദിനം കളിച്ച രീതി ഇതിന് തെളിവാണ്.

മൂന്ന് വീതം ടി20, ഏകദിനമത്സരങ്ങളും, അഞ്ച് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് ഇതേ രീതിയില്‍ തുടര്‍ന്നും കളിക്കണം, പ്രായം 30കള്‍ക്ക് അടുത്തെത്തിയെന്നതൊന്നും കാര്യമാക്കേണ്ട, ഗാംഗുലി ഉപദേശിച്ചു.

Story first published: Sunday, June 10, 2018, 9:13 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+