Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈവ് സ്റ്റാര്‍ റോണോ- 2020ല്‍ പോര്‍ച്ചുഗീസ് ഇതിഹാസം കുറിച്ച റെക്കോര്‍ഡുകള്‍

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലോയെണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 35ാം വയസ്സിലും ചുറുചുറുക്കോടെ കളിക്കുന്ന റോണോ പ്രായം തനിക്കു വെറുമൊരു നമ്പര്‍ മാത്രമാണെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ്.പോര്‍ച്ചുഗീസ് ടീമിനായും തന്റെ ക്ലബ്ബായ യുവന്റസിനു വേണ്ടിയും മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം റോണോ തന്റെ പേരില്‍ കുറിച്ച പ്രധാനപ്പെട്ട ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

1

സെരി എയില്‍ അതിവേഗം 50 ഗോളുകള്‍
ഇറ്റാലിയന്‍ സെരി എയില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് റോണോ അവകാശിയായിരുന്നു. 61 മല്‍സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. എസി മിലാനു വേണ്ടി നേരത്തേ 68 മല്‍സരങ്ങളില്‍ ഫിഫ്റ്റി തികച്ച മുന്‍ ഉക്രെയ്ന്‍ സ്‌ട്രൈക്കര്‍ ആന്‍ഡ്രി ഷെവ്‌ചെങ്കോയുടെ റെക്കോര്‍ഡ് റോണോ തിരുത്തുകയായിരുന്നു. യുവന്റസിനായി ആദ്യ സീസണില്‍ 21ഉം രണ്ടാം സീസണില്‍ 31ഉം ഗോളുകളാണ് താരം അടിച്ചെടുത്തത്.

മൂന്നു ലീഗുകളിലായി 50 പ്ലസ് ഗോളുകള്‍
യൂറോപ്പിലെ മൂന്നു പ്രധാനപ്പെട്ട ലീഗുകളിലായി 50ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ആദ്യ താരമായും റൊണാള്‍ഡോ മാറിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് എന്നിവര്‍ക്കു പിന്നാലെയാണ് യുവന്റസിനു വേണ്ടിയും താരം 50ലേറെ ഗോളുകള്‍ നേടിയത്.

സെരി എയില്‍ ഹാട്രിക്കടിച്ച ആദ്യ പോര്‍ച്ചുഗീസ് താരം
സെരി എയില്‍ ഹാട്രിക്ക് കുറിച്ച ആദ്യത്തെ പോര്‍ച്ചുഗീസ് താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. കാഗ്ലിയാരിക്കെതിരേയുള്ള ഹാട്രിക്കോടെയായിരുന്നു അപൂര്‍വ്വ ഹാട്രിക്ക് അദ്ദേഹത്തിനു സ്വന്തമായത്. മാത്രമല്ല പ്രീമിയര്‍ ലീഗ്, ലാ ലിഗ എന്നിവയ്‌ക്കൊപ്പം സെരി എയിലും ഹാട്രിക്ക് കൊയ്ത രണ്ടാമത്തെ താരമായും റോണോ മാറിയിരുന്നു.

ഒരു സീസണില്‍ കൂടുതല്‍ ഗോളുകള്‍
യുവന്റസിനു വേണ്ടി ഒരു സീസണില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും റോണോ 2020ല്‍ തന്റെ പേരില്‍ കുറിച്ചു. കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി അദ്ദേഹം വാരിക്കൂച്ചിയത് 37 ഗോളുകളായിരുന്നു.

11 തുടര്‍ച്ചയായ സെരി എ ഗോളുകള്‍
സെരി എയില്‍ തുടര്‍ച്ചയായി 11 മല്‍സരങ്ങളില്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിനൊപ്പവും റൊണാള്‍ഡോ എത്തിയിരുന്നു. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, ഫാബിയോ ക്വാഗ്ലിയേറല്ല എന്നിവരാണ് നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ച താരങ്ങള്‍. മൂന്നു വ്യത്യസ്ത ലീഗുകളില്‍ തുടര്‍ച്ചയായി 11 മല്‍സരങ്ങളില്‍ ഗോളുകള്‍ നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡും റോണോയെ തേടിയെത്തിയിരുന്നു.

Story first published: Wednesday, December 23, 2020, 19:17 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+