Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ഇനി ലിവര്‍പൂള്‍ ഭരിക്കും... സീസണ്‍ ഉപേക്ഷിച്ചാലും വിധി മാറില്ല, പുതിയ ചാംപ്യന്‍മാരാവും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു വേണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. സീസണിലെ ശേഷിച്ചെ മല്‍സരങ്ങള്‍ റദ്ദാക്കിയാല്‍ ലിവര്‍പൂളിലെ ഇംഗ്ലണ്ടിലെ പുതിയ രാജാക്കന്‍മാരായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ്-19നെ തുടര്‍ന്ന് ലീഗ് ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. 29 റൗണ്ടുകള്‍ മാത്രമേ ലീഗില്‍ പൂര്‍ത്തിയായിട്ടുള്ളൂ. ഇനി ഒമ്പത് റൗണ്ടുകളാണ് ശേഷിക്കുന്നത്.

liverppol

സീസണ്‍ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ലീഗ് അസാധുവാക്കുമെന്നും ചാംപ്യന്‍മാര്‍ ഉണ്ടാവില്ലെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ കടുത്ത നിരാശയിലായിരുന്നു ലിവര്‍പൂള്‍ ആരാധകര്‍. കാരണം കിരീടത്തിന് കൈയെത്തുംദൂരത്തു നില്‍ക്കെ ലീഗ് ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ അത് ലിവര്‍പൂളില്‍ നിന്നും കിരീടം തട്ടിപ്പറിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഇനി നടന്നില്ലെങ്കിലും ഇതുവരെയുള്ള പോയിന്റ് നില വച്ച് ലിവര്‍പൂളിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുമെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

സ്‌പോര്‍ട്ടിങ് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും യുവേഫ ചാംപ്യന്‍സ് ലീഗിലെ യോഗ്യതയുടെ കാര്യം തീരുമാനിക്കുകയെന്ന് യുവേഫ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ലീഗിലെ ആദ്യ നാലു സ്ഥാനക്കാരായിരിക്കും നേരിട്ടു യോഗ്യത നേടുകയെന്നാണ് യുവേഫ ഇതിലൂടെ സൂചിപ്പിച്ചത്.

നിലവിലെ അവസ്ഥയില്‍ പ്രീമിയര്‍ ലീഗിലെ ശേഷിച്ചെ മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടാല്‍ 29 മല്‍സരങ്ങളില്‍ നിന്നും 82 പോയിന്റുമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍മാരാവുക. കഴിഞ്ഞ തവണത്തെ ജേതാക്കളും പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് മുന്നിലാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ കുട്ടികള്‍. സീസണില്‍ ഇതുവരെ കളിച്ച 29 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ലിവര്‍പൂളിന് ജയിക്കാനാവാതെ പോയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി 1-1ന്റെ സമനില വഴങ്ങിയ ചെമ്പട വാട്‌ഫോര്‍ഡിനെതിരേ 0-3ന്റെ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയിരുന്നു.

അതേസമയം, സാഹചര്യങ്ങള്‍ കുറച്ചു കൂടി അനുകൂലമായാല്‍ ജൂണ്‍ മധ്യത്തോടെ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടുള്‍പ്പെടെ മറ്റു രാജ്യങ്ങളിയെല്ലാം ലീഗുകള്‍ ജൂലൈ 31ന് മുമ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവേഫ അസോസിയേഷനുകള്‍ക്കു കത്തയച്ചു കഴിഞ്ഞു. ആഗസ്റ്റില്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മല്‍സരങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണിത്. ജൂണ്‍ മധ്യത്തോടെ ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ മേയ് 10-14 തിയ്യതികളിലായി ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചേക്കും. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ നാലാഴ്ചയോളം താരങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും. ഫിറ്റ്നസിലേക്കു മടങ്ങിയെത്താന്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് ക്ലബ്ബുകള്‍ അറിയിച്ചിരിക്കുന്നത്.

Story first published: Saturday, April 25, 2020, 10:19 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+