Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബേണ്‍മൗത്തിനെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്; പോഗ്ബ ഡബിളില്‍ മാഞ്ചസ്റ്റര്‍ ടോപ് ഫോറില്‍

ലണ്ടന്‍: തകര്‍പ്പന്‍ വിജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാമതെത്തി. 26ാം റൗണ്ട് മല്‍സരത്തില്‍ ഹോംഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 3-0ന് ബേണ്‍മൗത്തിനെ തകര്‍ക്കുകയായിരുന്നു. വിജയത്തോടെ മൂന്നു ദിവസം മുമ്പ് നഷ്ടമായ ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂള്‍ വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു.

liverpool

26 മല്‍സരങ്ങളില്‍ നിന്ന് 65 പോയിന്റോടെയാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തിയത്. 62 പോയിന്റാണ് സിറ്റിക്കുള്ളത്. ബേണ്‍മൗത്തിനെതിരേ സാഡിയോ മാനെ, ജിയോര്‍ജിനിയോ വിനാല്‍ഡം, സൂപ്പര്‍താരം മുഹമ്മദ് സലാ എന്നിവരാണ് ലിവര്‍പൂളിനു വേണ്ടി വലക്കുലുക്കിയത്.

അതേസമയം, മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും വിജയക്കൊടി നാട്ടി. 26ാം റൗണ്ട് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ പോള്‍ പോഗ്ബയാണ് മാഞ്ചസ്റ്ററിന്റെ ഹീറോ. ആന്റണി മാര്‍ഷ്വല്‍ ഒരു തവണ ലക്ഷ്യംകണ്ടു. വിജയത്തോടെ ചെല്‍സിയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. ആഴ്‌സനല്‍ 2-1ന് ഹഡ്ഡേര്‍ഫീല്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ കാര്‍ഡിഫ് സിറ്റി 2-1ന് സതാംപ്റ്റനെയും വാട്‌ഫോര്‍ഡ് 1-0ന് എവര്‍ട്ടനെയും ബേണ്‍ലി 3-1ന് ബ്രൈറ്റണിനെയും പരാജയപ്പെടുത്തുകയായിരുന്നു.

Story first published: Sunday, February 10, 2019, 11:30 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+