Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഗോളില്ലാ കളി, റൂണിക്ക് അവസരം നല്‍കിയത് രണ്ടാം പകുതിയില്‍

ലണ്ടന്‍: ലോകം മുഴുവന്‍ കാണാന്‍ പോകുന്ന മത്സരം എന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് വിശേഷിപ്പിച്ച പോരാട്ടം ഗോളില്ലാകളിയായി. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരം കളിക്കാനെത്തിയ ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിംഗുകളിലൂടെയുള്ള തുളച്ച് കയറ്റത്തിലും ആതിഥേയര്‍ക്കായിരുന്നു മിടുക്ക്.

സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിനെയും റാഷ്‌ഫോഡിനെയും മുന്നേറ്റനിരയില്‍ പരീക്ഷിച്ച മൗറിഞ്ഞോ ഇംഗ്ലീഷ് താരം വെയിന്‍ റൂണിയെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയില്ല. എഴുപത്താറാം മിനുട്ടില്‍ റാഷ്‌ഫോഡിന്റെ പകരക്കാരനായിട്ടാണ് റൂണി കളിക്കാനിറങ്ങിയത്. കാണികള്‍ നല്ല സ്വീകരണമല്ല റൂണിക്ക് നല്‍കിയത്. കൂക്കിവിളിച്ചവര്‍ റാഷ്‌ഫോഡിന് കൈയ്യടി നല്‍കാനും മടങ്ങിയില്ല.

mufc

എഴുപതാം മിനുട്ടിലായിരുന്നു മത്സരത്തിലെ ഏറ്റവും മികച്ച നിമിഷം. ബോക്‌സിന് പുറത്ത് വെച്ച് പന്തെടുത്ത ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കുട്ടീഞ്ഞോ മാഞ്ചസ്റ്റര്‍ ഗോള്‍മുഖത്തേക്ക് തൊടുത്തഷോട്ട് മഴവില്‍ പോലെ വലയിലേക്ക്. ഗോളെന്നുറച്ച നിമിഷത്തില്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ മുഴുനീള ഡൈവിംഗില്‍ ഒരു വിരല്‍ കൊണ്ട് അത് തട്ടിക്കളഞ്ഞു.

മാഞ്ചസ്റ്ററിനായി അധ്വാനിച്ച് കളിച്ചത് ഇക്വഡോര്‍ താരം അന്റോണിയോ വലന്‍സിയ ആയിരുന്നു. വലത് വിംഗിലൂടെ കയറിയും ഇറങ്ങിയും കളിച്ച വലന്‍സിയ ഡിഫന്‍ഡിംഗിലും തിളങ്ങി. എണ്‍പത്താറാം മിനുട്ടില്‍ ലിവര്‍പൂള്‍ കോച്ച് സബ്സ്റ്റിറ്റിയഷന്‍ നടത്തി. ഫിര്‍മിനോക്ക് പകരം ഒറിഗിയും മില്‍നര്‍ക്ക് പകരം ആല്‍ബര്‍ട്ടോയും. ഇബ്രാഹിമോവിച് പന്തുമായി മുന്നേറുമ്പോഴെല്ലാം ലിവര്‍പൂള്‍ ഓഫ് സൈഡ് ട്രാപ്പൊരുക്കിയിരുന്നു.

Story first published: Tuesday, October 18, 2016, 10:54 [IST]
Other articles published on Oct 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+