Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിനും ബൊറുസിയ ഡോട്മുണ്ടിനും സമനില, ലിവര്‍പൂളും സിറ്റിയും ജയിച്ചു, പോര്‍ട്ടോയും മൊണാക്കോയും തോറ്റു

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, സ്പാര്‍ടക് മോസ്‌കോ ക്ലബ്ബുകള്‍ക്ക് ജയം. റയല്‍ മാഡ്രിഡിനെ ടോട്ടനം ഹോസ്പര്‍ സമനിലയില്‍ പൂട്ടിയപ്പോള്‍ മൊണാക്കോ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടു. ബൊറൂസിയ ഡോട്മുണ്ട് സമനിലയായപ്പോള്‍ ലൈപ്ഷിഷ് ജയിച്ചു.

റയലിന്റെ തട്ടകത്തില്‍ ടോട്ടനം വിലസി..

റയലിന്റെ തട്ടകത്തില്‍ ടോട്ടനം വിലസി..

ഇരുപത്തെട്ടാം മിനുട്ടില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയുടെ സെല്‍ഫ് ഗോളില്‍ റയല്‍ മാഡ്രിഡ് ഒന്ന് കുലുങ്ങി. ആദ്യ പകുതിയില്‍ റയല്‍ തിരിച്ചടിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ. റയലിനെതിരെ നേടിയ സമനില ടോട്ടനം ഹോസ്പര്‍ യൂറോപ്പില്‍ വലിയ ടീമായി മാറിയതിന്റെ സൂചനയാണെന്ന് സ്‌ട്രൈക്കര്‍ ഹാരി കാന്‍ അഭിപ്രായപ്പെട്ടു.

ലിവര്‍പൂളിന്റെ ഏഴ് ഗോള്‍ ജയം..

ലിവര്‍പൂളിന്റെ ഏഴ് ഗോള്‍ ജയം..

എന്‍ കെ മാരിബോറിന്റെ വലയില്‍ ലിവര്‍പൂള്‍ അടിച്ചു കയറ്റിയത് ഏഴ് ഗോളുകള്‍. ഫിര്‍മിനോയും സാലയും ഇരട്ട ഗോളുകള്‍ നേടി. കൂട്ടീഞ്ഞോ, ഓക്‌സലാഡെ ചാംബര്‍ലെയിന്‍, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഓരോ ഗോളുകള്‍ വീതം നേടി.

സിറ്റിയില്‍ നാപോളി വീണു..

സിറ്റിയില്‍ നാപോളി വീണു..

മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ നാപോളി തോല്‍വിയോടെ മടങ്ങി. സ്‌റ്റെര്‍ലിംഗും ജീസസും പതിനഞ്ച് മിനുട്ടിനിടെ സിറ്റിയെ 2-0ന് മുന്നിലെത്തിച്ചു. ഡിയവാര എഴുപത്തിമൂന്നാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ നാപോളിയുടെ ഗോള്‍ മടക്കി.

ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ മുന്നില്‍..

ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ മുന്നില്‍..

മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ലിവര്‍പളും സ്പാര്‍ടക് മോസ്‌കോയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സെവിയ്യക്ക് നാല് പോയിന്റും മാരിബോറിന് ഒരു പോയിന്റും.

ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നില്‍...

ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നില്‍...

മൂന്ന് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒമ്പത് പോയിന്റും ഷാക്തര്‍ ഡോനെസ്‌കിന് ആറ് പോയിന്റും. നാപോളിക്ക് മൂന്ന് പോയിന്റും ഫെയനൂര്‍ദിന് പൂജ്യവും.

ഗ്രൂപ്പ് ജിയില്‍ ബെസിക്താസ് മുന്നില്‍...

ഗ്രൂപ്പ് ജിയില്‍ ബെസിക്താസ് മുന്നില്‍...

മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച തുര്‍ക്കി ക്ലബ്ബ് ബെസിക്താസ് ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത്. ലൈപ്ഷിഷ് നാല് പോയിന്റുമായി രണ്ടാമതും എഫ് സി പോര്‍ട്ടോ മൂന്ന് പോയിന്റുമായി മൂന്നാമതും മൊണാക്കോ ഒരു പോയിന്റോടെ നാലാം സ്ഥാനത്തും.

ഗ്രൂപ്പ് എച്ചില്‍ റയലിനും മുകളില്‍ ടോട്ടനം

ഗ്രൂപ്പ് എച്ചില്‍ റയലിനും മുകളില്‍ ടോട്ടനം

മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ടോട്ടനം ഒന്നാം സ്ഥാനത്ത്. ഏഴ് പോയിന്റുള്ള റയല്‍ ഗോള്‍ ശരാശരിയില്‍ പിറകിലായതിനാല്‍ രണ്ടാമതായി. ഡോട്മുണ്ടിനും നികോസിയക്കും ഒരു പോയിന്റ് വീതം.

ഗോള്‍ നില..

ഗോള്‍ നില..

മാരിബോര്‍ 0-7 ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ സിറ്റി 2-1 നാപോളി

അപോയല്‍ നികോസിയ 1-1 ബൊറുസിയ ഡോട്മുണ്ട്

റയല്‍ മാഡ്രിഡ് 1-1 ടോട്ടനം

സ്പാര്‍ടക് മോസ്‌കോ 5-1 സെവിയ്യ

ഫെയനൂര്‍ദ് 1-2 ഷാക്തര്‍ഡോനെസ്‌ക്

മൊണാക്കോ 1-2 ബെസിക്താസ്

ലൈപ്ഷിഷ് 3-2 എഫ് സി പോര്‍ട്ടോ


Story first published: Wednesday, October 18, 2017, 11:41 [IST]
Other articles published on Oct 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+