Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ ഒന്നാമത്; യുണൈറ്റഡിനും ആഴ്‌സണലിനും തോല്‍വി; ബാഴ്‌സ കിരീടത്തിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന മത്സരങ്ങളോടടുക്കുമ്പോള്‍ കിരീടത്തിനായുള്ള പോരാട്ടം മുറുകുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തി. 35 മത്സരങ്ങളില്‍നിന്നും ലിവര്‍പൂളിന് 88 പോയന്റും 34 മത്സരങ്ങളില്‍നിന്നും സിറ്റിക്ക് 86ഉം പോയന്റുണ്ട്.

liverpool

കാര്‍ഡിഫിനെതിരെ ആധികാരിക പ്രകടനം പുറത്തെടുത്തെങ്കിലും 57-ാം മിനിറ്റില്‍ ജോര്‍ജിനോയിലൂടെയാണ് ലിവര്‍പൂള്‍ ലീഡെടുക്കുന്നത്. പിന്നീട് ജെയിസ് മില്‍നര്‍ 81-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ജയം ഉറപ്പിച്ചു. അതേസമയം, മൂന്ന് നാല് സ്ഥാനങ്ങള്‍ക്കായി നാലു ടീമുകളുടെ പോരാട്ടം ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്. ടോട്ടനം, ആഴ്‌സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്.

ഐപിഎല്‍: സിംഗിളുകള്‍ നിഷേധിച്ച് ധോണി!! നായകന്‍ തന്നെയോ വില്ലന്‍? കാരണം വെളിപ്പെടുത്തി എംഎസ്ഡി
ഞായറാഴ്ച ചെല്‍സിക്കെതിരെ ലീഡെടുക്കാനുള്ള സുവര്‍ണാവസരം ആഴ്‌സണല്‍, യുണൈറ്റഡ് ടീമുകള്‍ തുലച്ചു. ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനോട് 3-2 എന്ന നിലയിലും യുണൈറ്റഡ് എവര്‍ട്ടനെതിരെ 4-0 എന്ന സ്‌കോറിനും തോറ്റതോടെയാണിത്. മുപ്പത്തിനാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടോട്ടനം 67, ആഴ്‌സണല്‍ 66, ചെല്‍സി 66, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 64 എന്നിങ്ങനെയാണ് പോയന്റ്‌നില.

wijnaldum

ലാ ലീഗയില്‍ ബാഴ്‌സലോണ കീരീടത്തോട് അടുക്കുകയാണ്. രണ്ട് ജയംകൂടി സ്വന്തമായാല്‍ ബാഴ്‌സ ഒരിക്കല്‍ക്കൂടി കിരീടനേട്ടത്തിലെത്തും. ഞായറാഴ്ച റയല്‍ സൊസൈഡാഡിനെ 2-1 എന്ന സ്‌കോറിന് ബാഴ്‌സ തോല്‍പ്പിച്ചു. ജയത്തോടെ 33 മത്സരങ്ങളില്‍നിന്നും ബാഴ്‌സയ്ക്ക് 77 പോയന്റുണ്ട്. അത്രയും മത്സരങ്ങള്‍ കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് 68 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. 64 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ചു.

Story first published: Monday, April 22, 2019, 11:17 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+