Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സിംഗിളുകള്‍ നിഷേധിച്ച് ധോണി!! നായകന്‍ തന്നെയോ വില്ലന്‍? കാരണം വെളിപ്പെടുത്തി എംഎസ്ഡി

ചെന്നൈയുടെ തോൽവിക്ക് കാരണം ധോണിയോ...?

ബെംഗളൂരു: ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൈയെത്തുംദൂരത്ത് ജയം വഴുതിപ്പോയതിന്റെ നിരായിലാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്. അവസാന പന്തിലേക്കു നീണ്ട ആവേശപ്പോരില്‍ ഒരു റണ്ണിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ (48 പന്തില്‍ 84*) ഹീറോയിസത്തിനും സിഎസ്‌കെയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏഴു കൂറ്റന്‍ സിക്‌സറും അഞ്ചു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരുന്നു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും ഒരു ഡബിളുമടക്കം 24 റണ്‍സ് ധോണി അടിച്ചെടുത്തെങ്കിലും അവസാന പന്തിലെ റണ്ണൗട്ട് സിഎസ്‌കെയ്ക്ക് ഷോക്കായി മാറി. തൊട്ടുമുമ്പത്തെ ഓവറില്‍ ധോണി മൂന്നു തവണ സിംഗിളെടുക്കാന്‍ വിസമ്മതിച്ചിരുന്നു. കളിയില്‍ സിഎസ്‌കെ തോറ്റതോടെ ധോണിയുടെ ഈ നടപടി വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

മറുഭാഗത്ത് ഡ്വയ്ന്‍ ബ്രാവോ

മറുഭാഗത്ത് ഡ്വയ്ന്‍ ബ്രാവോ

ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള, നേരത്തേ പല തവണ ടീമിന്റെ ഹീറോയായിട്ടുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ക്രീസില്‍ ഒപ്പമുണ്ടായിരുന്നപ്പോഴാണ് ധോണി സിംഗിളിനു വിസമ്മതിച്ചത്.
നവ്ദീപ് സെയ്‌നിയെറിഞ്ഞ 19ാം ഓവറിലായിരുന്നു ഇത്. ഓവറിലെ ആദ്യ രണ്ടു പന്തിലും നാലാമത്തെ പന്തിലും സിംഗിളിനായി ഓടാന്‍ ധോണി തയ്യാറായില്ല. ഈ ഓവറില്‍ വെറും 10 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാനായത്. ഓവറിലെ അവസാന പന്തില്‍ ബ്രാവോ (5) പുറത്താവുകയും ചെയ്തു.

കാരണം വെളിപ്പെടുത്തി ധോണി

കാരണം വെളിപ്പെടുത്തി ധോണി

താന്‍ എന്തു കൊണ്ടാണ് നിര്‍ണായകമായ 19ാം ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചത് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ഇവിടുത്തെ പിച്ചില്‍ അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യുക അത്ര എളുപ്പമല്ല.
പന്ത് ശരിക്കും ബാറ്റിലേക്ക് വന്നിരുന്നില്ല. അതുകൊണ്ടു തന്നെ പുതുതായി ക്രീസിലെത്തുന്ന താരത്തിനു തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുമായിരുന്നു. അതുകൊണ്ടാണ് പുതുതായി ക്രീസിലെത്തിയ ബ്രാവോയോട് സിംഗിള്‍ വേണ്ടെന്നു താന്‍ നിര്‍ദ്ദേശിച്ചതെന്നു ധോണി വെളിപ്പെടുത്തി. ആ സമയത്തു ബ്രാവോ വെറും മൂന്നു പന്തുകള്‍ മാത്രമേ നേരിട്ടിരുന്നുള്ളൂ.

റിസ്‌ക്കെടുക്കാന്‍ ആഗ്രഹിച്ചില്ല

റിസ്‌ക്കെടുക്കാന്‍ ആഗ്രഹിച്ചില്ല

നേരത്തേ ക്രീസിലെത്തിയ താന്‍ ഏറെ പന്തുകള്‍ കളിച്ചിരുന്നു. അതുകൊണ്ട് ആ സമയത്തൊരു റിസ്‌ക്കെടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം ജയിക്കാന്‍ ഏറെ റണ്‍സ് വേണമായിരുന്നു. പത്തോ പന്ത്രണ്ടോ പന്തുകളില്‍ 40ന് അടുത്ത് റണ്‍സ് സിഎസ്‌കെയ്കു ജയിക്കാന്‍ വേണ്ടിയിരുന്നു. അത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയാല്‍ മാത്രമേ ടീമിന് ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടാണ് സിംഗിളെടുക്കാതെ കൂടുതല്‍ പന്തുകള്‍ താന്‍ തന്നെ നേരിടാന്‍ തീരുമാനിച്ചതെന്നു ധോണി വിശദമാക്കി.

ധോണിയെ പിന്തുണച്ച് ഫ്‌ളെമിങ്

ധോണിയെ പിന്തുണച്ച് ഫ്‌ളെമിങ്

ധോണിയെ സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും പിന്തുണച്ചു. മല്‍സരം ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ ധോണിയുടെ തന്ത്രങ്ങളെ താന്‍ ഒരിക്കലും ചോദ്യം ചെയ്യില്ലെന്നു ഫ്‌ളെമിങ് വ്യക്തമാക്കി.
സിക്‌സറുകള്‍ നേടാനാവുമെന്ന് ഉറപ്പുള്ളതിനാലാണ് ആ സമയത്തു ധോണി സിംഗിള്‍ നേടാതിരുന്നത്. സ്വന്തം ബാറ്റിങ് കരുത്തില്‍ വിശ്വാസമുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. നാലോ അഞ്ചോ സിക്‌സറുകള്‍ നേടിയാല്‍ ടീമിന് ജയിക്കാമെന്ന് ധോണിക്കു ഉറപ്പുണ്ടായിരുന്നു. തങ്ങള്‍ ജയത്തിന് തൊട്ടരികില്‍ വരെയെത്തുകയും ചെയ്തയായി ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 22, 2019, 9:51 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+