വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന് ഞെട്ടല്‍... അലിസണ് സൂപ്പര്‍ കപ്പ് നഷ്ടമായേക്കും, വില്ലനായി പരിക്ക്

നോര്‍വിച്ചിനെതിരായ കളിക്കിടെയാണ് താരത്തിനു പരിക്കേറ്റത്

ലണ്ടന്‍: പുതിയ സീസണിലെ ആദ്യ കിരീടത്തിനു തയ്യാറെടുക്കുന്ന ലിവര്‍പൂളിന് ആദ്യ തിരിച്ചടി. നാട്ടുകാരും യൂറോപ്പ ലീഗ് വിജയികളുമായ ചെല്‍സിക്കെതിരേ നടക്കാനിരിക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടം സ്റ്റാര്‍ ഗോള്‍കീപ്പര്‍ അലിസണിന് നഷ്ടമായേക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ വെള്ളിയാഴ്ച രാത്രി നോര്‍വിച്ച് സിറ്റിക്കെതിരേ കളിക്കവെയാണ് ബ്രസീലിയന്‍ ഗോളിക്കു പരിക്കുപറ്റിയത്. തുടര്‍ന്ന് അദ്ദേഹം മല്‍സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയും ചെയ്തിരുന്നു.

allison

ലിവര്‍പൂള്‍ 4-1ന് ജയിച്ച മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അലിസണ്‍ പരിക്കേറ്റ് വീണത്. പന്ത് കിക്ക് ചെയ്തതിനു പിന്നാലെ ഗ്രൗണ്ടില്‍ അടിതെറ്റി വീണ താരം പിന്നീട് മുടന്തിയാണ് ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു പോയത്. അലിസണിന്റെ കാല്‍ പേശിക്കാണ് പരിക്കേറ്റിരിക്കുന്നത്. എത്ര മല്‍സരങ്ങളില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല.

ടീം ഇന്ത്യ കാത്തിരിക്കുന്ന നാലാം നമ്പര്‍... അവനേക്കാള്‍ കേമനില്ല. ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം ടീം ഇന്ത്യ കാത്തിരിക്കുന്ന നാലാം നമ്പര്‍... അവനേക്കാള്‍ കേമനില്ല. ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് താരം

ആഗസ്റ്റ് 24നാണ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വച്ച് യുവേഫ സൂപ്പര്‍ കപ്പിനായി ലിവര്‍പൂളും ചെല്‍സിയും കൊമ്പുകോര്‍ക്കുന്നത്. അലിസണിന് ഈ മല്‍സരത്തില്‍ കളിക്കാനാവില്ലെന്ന കാര്യം ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പാണ് അറിയിച്ചത്. പകരക്കാരമായി ഈ ട്രാന്‍സ്ഫ ജാലകത്തില്‍ ടീമിനൊപ്പം ചേര്‍ന്ന അഡ്രിയാനായിരിക്കും സൂപ്പര്‍ കപ്പില്‍ ലിവര്‍പൂളിന്റെ ഗോള്‍ വലകാക്കുക.

Story first published: Saturday, August 10, 2019, 13:03 [IST]
Other articles published on Aug 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X