For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്മര്‍ ക്രാക്കര്‍: ആഴ്സനല്‍v/s ലിവര്‍പൂള്‍, ക്ലോപ്പിനെ വീഴ്ത്താന്‍ പുതുതന്ത്രമൊരുക്കി വെങര്‍...

വെള്ളിയാഴ്ച രാത്രി എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ഇംഗ്ലീഷ് ത്രില്ലര്‍

By Manu

ലണ്ടന്‍: ക്രിസ്മസ് ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇതു സൂപ്പര്‍ വീക്കെന്‍ഡ്. വെള്ളിയാഴ്ച രാത്രി വെടിക്കെട്ടോടു കൂടി ക്രിസ്മസ് ആഘോഷം തുടങ്ങുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വെള്ളിയാഴ്ച രാത്രി നടക്കുന്ന ത്രില്ലറില്‍ വമ്പന്‍മാരായ ആഴ്‌സനലും ലിവര്‍പൂളും കൊമ്പുകോര്‍ക്കും.

ശനിയാഴ്ച മല്‍സരങ്ങളുടെ പൂരമാണ് യൂറോപ്പില്‍. ഇതില്‍ ഏറ്റവും ശ്രദ്ധേയം റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ എല്‍ ക്ലാസിക്കോയാണ്. ഇറ്റലിയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസും ശക്തരായ എഎസ് റോമയും തമ്മിലുള്ള മല്‍സരവും തീപാറും.

എമിറേറ്റ്‌സില്‍ ആരു നേടും

എമിറേറ്റ്‌സില്‍ ആരു നേടും

വെള്ളിയാഴ്ച രാത്രി നടക്കുന്ന ആഴ്‌സനല്‍- ലിവര്‍പൂള്‍ ത്രില്ലറില്‍ ആരു നേടുമെന്ന് പ്രവചിക്കുക അസാധ്യം. ആഴ്‌സനലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് ഈ ഇംഗ്ലീഷ് ക്ലാസിക്ക്. പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് ലിവര്‍പൂളും ആഴ്‌സനലും. ഇരുവരെയും തമ്മില്‍ വേര്‍തിരിക്കുന്നതാവട്ടെ വെറുമൊരു പോയിന്റ്. അതുകൊണ്ടു തന്നെ തുല്യശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് ആഴ്‌സനല്‍-ലിവര്‍പൂള്‍ അങ്കത്തെ വിശേഷിപ്പിക്കാം.

കണക്കു തീര്‍ക്കാന്‍ ഗണ്ണേഴ്‌സ്

കണക്കു തീര്‍ക്കാന്‍ ഗണ്ണേഴ്‌സ്

സ്വന്തം കാണികള്‍ക്കു മുന്നില്‍ വെള്ളിയാഴ്ച ബൂട്ടണിയുമ്പോള്‍ ആഴ്‌സനലിന് ഒരു കണക്കുകൂടി തീര്‍ക്കാനുണ്ട്. ആഗസ്റ്റില്‍ ലിവര്‍പൂളിനോട് അവരുടെ മൈതാനത്തേറ്റ വമ്പന്‍ തോല്‍വിയുടെ ആഘാതം ഇപ്പോഴും ഗണ്ണേഴ്‌സിനെ അലട്ടുന്നുണ്ട്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു അന്നു ചെമ്പടയുടെ വിജയം.
അന്നത്തെ പരാജയത്തിന് ഇത്തവണ പകരം ചോദിക്കുകയെന്ന ലക്ഷ്യം കൂടി ആഴ്‌സന്‍ വെങറുടെ കുട്ടികള്‍ക്കുണ്ടാവും. എന്നാല്‍ യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവര്‍പൂളിനെതിരേ വെങറുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല.

 കണക്കുകള്‍ ലിവര്‍പൂളിനൊപ്പം

കണക്കുകള്‍ ലിവര്‍പൂളിനൊപ്പം

ക്ലോപ്പ് പരിശീലകസ്ഥാനത്തെത്തിയ ശേഷം ഒരിക്കല്‍പ്പോലും ആഴ്‌സനലിനു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. വെങറെ ഏറ്റവുമധികം അലട്ടുന്ന ഘടകം കൂടിയാണിത്. ക്ലോപ്പിനു കീഴില്‍ ആഴ്‌സനലിനെതിരേ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയം ലിവര്‍പൂളിനായിരുന്നു. ഒരു മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. 14 ഗോളുകളാണ് നാലു കളികളില്‍ നിന്നു ലിവര്‍പൂള്‍ അടിച്ചെടുത്തത്.
അതു കൊണ്ടു തന്നെ പുത്തന്‍ തന്ത്രങ്ങളായിരിക്കും ക്ലോപ്പിന്റെ റെഡ്‌സിനെതിരേ വെങര്‍ ഒരുക്കുന്നത്.

ലീഡുയര്‍ത്താന്‍ സിറ്റി

ലീഡുയര്‍ത്താന്‍ സിറ്റി

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ഒമ്പത് മല്‍സരങ്ങളുണ്ട്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തുമായാണ് പോരടിക്കുന്നത്. ലീഗലെ രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി എവര്‍ട്ടനെയും വാട്‌ഫോര്‍ഡ് ബ്രൈറ്റണിനെയും സതാംപ്റ്റന്‍ ഹഡേഴ്‌സ്ഫീല്‍ഡിനെയും സ്റ്റോക്ക് സിറ്റി വെസ്റ്റ്‌ബ്രോമിനെയും ക്രിസ്റ്റല്‍ പാലസ് സ്വാന്‍സിയെയും വെസ്റ്റ്ഹാം ന്യൂകാസില്‍ യുനൈറ്റഡിനെയും ടോട്ടനം ഹോട്‌സ്പര്‍ ബേണ്‍ലിയെയും നേരിടും.
52 പോയിന്റോടെയാണ് സിറ്റി ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള യുനൈറ്റഡ് 11 പോയിന്റ് പിന്നിലാണ്.

ഇറ്റലിയില്‍ പൊരിഞ്ഞ പോര്

ഇറ്റലിയില്‍ പൊരിഞ്ഞ പോര്

ഇറ്റാലിയന്‍ ലീഗിലാണ് ഈ സീസണില്‍ കിരീടത്തിനായി ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത്. നാലു ടീമുകളാണ് ഒന്നാംസ്ഥാനത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പോരടിക്കുന്നത്. 42 പോയിന്റോടെ നാപ്പോളി ഒന്നാമതു നില്‍ക്കുമ്പോള്‍ നിലവിലെ ജേതാക്കളായ യുവന്റസ് (41), ഇന്റര്‍മിലാന്‍ (40), റോമ (38) എന്നിവര്‍ തൊട്ടടുത്തു തന്നെയുണ്ട്. അതുകൊണ്ടു തന്നെ യുവന്റസും റോമയും തമ്മിലുള്ള മല്‍സരം കൂടുതല്‍ ആവേശകരമാവും.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ എസിമിലാന്‍ അറ്റ്‌ലാന്റയെയും ഇന്റര്‍ സസ്സുവോലോയെയും നാപ്പോളി സംഡോറിയെയും നേരിടും.

ടെലിവിഷനില്‍ തദ്‌സമയം

ടെലിവിഷനില്‍ തദ്‌സമയം

വെള്ളിയാഴ്ച
ലിവര്‍പൂള്‍-ആഴ്‌സനല്‍ (രാത്രി 1.05, സ്റ്റാര്‍ സെലക്ട1 വണ്‍

ശനിയാഴ്ച
റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ (വൈകീട്ട് 5.30 സോണി ടെന്‍ 1, ടെന്‍ 2)
വലന്‍സിയ-വിയ്യാറയല്‍ (രാത്രി 9)
സെല്‍റ്റാവിഗോ -ഡിപോര്‍ട്ടീവോ (രാത്രി 11)
സോണി ടെന്‍2വില്‍

ചെല്‍സി-എവര്‍ട്ടന്‍ (വൈകീട്ട് 5.50)
മാഞ്ചസ്റ്റര്‍ സിറ്റി -ബോണ്‍മൗത്ത് (രാത്രി 8.20)
ടോട്ടനം- ബേണ്‍ലി (രാത്രി 10.50)
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -ലെസ്റ്റര്‍ (രാത്രി 1.05)
സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1ല്‍

Story first published: Friday, December 22, 2017, 15:18 [IST]
Other articles published on Dec 22, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+