Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ കിരീടത്തിന് തൊട്ടരികെ, സ്‌പെയിനില്‍ വീണ്ടും റയല്‍ ഒന്നാമത്

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി ലിവര്‍പൂള്‍ കിരീടത്തിന് തൊട്ടരികെ. ഹോം മാച്ചില്‍ ക്രിസ്റ്റല്‍ പാലസിനെ 4-0ന് റെഡ്‌സ് കെട്ടുകെട്ടിക്കുകായിരുന്നു. മറ്റൊരു കളിയില്‍ ആന്റണി മര്‍ഷ്യാലിന്റെ ഹാട്രിക്ക് മികവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഷെഫീല്‍ഡ് യുനൈറ്റഡിനെ തകര്‍ത്ത് ടോപ്പ് ഫോര്‍ സാധ്യതകള്‍ സജീവമാക്കി. മറ്റു മല്‍സരങ്ങളില്‍ എവര്‍ട്ടന്‍ നോര്‍വിച്ചിനെയും വോള്‍ഫ്‌സ് ബോണ്‍മൗത്തിനെയും 1-0നു തോല്‍പ്പിച്ചു. ന്യൂകാസില്‍ യുനൈറ്റഡ്- ആസ്റ്റന്‍വില്ല മല്‍സരം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.

1

ട്രെന്റ് അലെക്‌സാണ്ടര്‍ ആര്‍നോള്‍ഡ് (23ാം മിനിറ്റ്), മുഹമ്മദ് സലാ (44), ഫാബിഞ്ഞോ (55), സാദിയോ മാനെ (69) എന്നിവരുടെ ഗോളുകളാണ് പാലസിനെതിരേ ലിവര്‍പൂളിനു മിന്നുന്ന ജയം നേടിക്കൊടുത്തത്. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഈ സീസണിലെ അപരാജിത റെക്കോര്‍ഡ് ലിവര്‍പൂള്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു. തുടര്‍ച്ചയായ 16ാമത്തെ ജയമാണ് അവര്‍ ഇവിടെ നേടിയത്.

പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പ് മാഞ്ചസ്റ്റര്‍ സിറ്റി ജൂലൈ വരെ നീട്ടുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. കിരീടത്തിനായുള്ള വളരെ നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ സിറ്റിക്കു അടുത്ത മല്‍സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ചേ തീരൂ. നിലവില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ സിറ്റിയും തമ്മില്‍ 23 പോയിന്റിന്റെ വലിയ വ്യത്യാസം തന്നെയുണ്ട്.

2

പ്രൊഫഷണല്‍ കരിയറിലെ കന്നി ഹാട്രിക്കാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ മര്‍ഷ്യാല്‍ ഷെഫീല്‍ഡിനെതിരായ കളിയില്‍ യുനൈറ്റഡിനു വേണ്ടി നേടിയത്. ഏഴ്, 44, 74 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ യുനൈറ്റഡ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഫിനിഷിങില്‍ കുറേക്കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ വലിയ മാര്‍ജിനില്‍ യുനൈറ്റഡ് ജയിക്കുമായിരുന്നു. 49 പോയിന്റുമായി യുനൈറ്റഡ് ലീഗില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ്. തൊട്ടുമുകളിലുള്ള ചെല്‍സിക്കു രണ്ടു പോയിന്റ് ലീഡ് മാത്രമേയുള്ളൂ. എന്നാല്‍ ചെല്‍സി ഒരു മല്‍സരം കുറവാണ് കളിച്ചത്.

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ ഒന്നാംസ്ഥാനത്തിന് ഒരു ദിവസത്തിന്റെ ആയുസ് മാത്രമേയുള്ളൂ. ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ജയത്തോടെ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറി. ഹോം മാച്ചില്‍ മയോര്‍ക്കയെയാണ് റയല്‍ 2-0നു തോല്‍പ്പിച്ചത്. വിനീഷ്യസ് ജൂനിറും (19ാം മിനിറ്റ്) സെര്‍ജിയോ റാമോസുമാണ് (56) ടീമിന്റെ സ്‌കോറര്‍മാര്‍. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെല്‍റ്റ റയല്‍ സോസിഡാഡിനെയും ഒസാസുന അലാവസിനെയും 1-0നു പരാജയപ്പെടുത്തി.

3

ഈ സീസണില്‍ ലാ ലിഗയിലെ എട്ടാമത്തെ ഗോളാണ് റാമോസ് റയലിനു വേണ്ടി നേടിയത്. ഇതോടെ ലാ ലിഗയില്‍ ഒരു സീസണില്‍ എട്ടോ അതിലധികമോ ഗോളുകള്‍ നേടിയ രണ്ടാമത്തെ ഡിഫന്‍ഡറായി അദ്ദേഹം മാറി. 2007-08 സീസലണില്‍ റേസിങിനു വേണ്ടി എസെക്വില്‍ ഗരേയ് മാത്രമേ മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ നിലവിലെ ചാംപ്യന്മാരും ഒന്നാംസ്ഥാനക്കാരുമായ യുവന്റസിന് ഭീഷണിയുയര്‍ത്തിയ ലാസിയോക്കു തോല്‍വി നേരിട്ടു. ആവേശകരമായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു അറ്റ്‌ലാന്റ അവരെ വീഴ്ത്തുകയായിരുന്നു. യുവന്റസും ലാസിയോയും തമമില്‍ ഇപ്പോള്‍ നാലു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാനെ സസുവോലോ 3-3നു കുരുക്കിയപ്പോള്‍ എഎസ് റോമ 2-1ന് സംഡോറിയയെ കീഴടക്കി.

Story first published: Thursday, June 25, 2020, 9:09 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+