For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

400ാം ജയം! വമ്പന്‍ റെക്കോര്‍ഡിട്ട് റൊണാള്‍ഡോ, ഇംഗ്ലണ്ടില്‍ ലിവര്‍പൂള്‍ രക്ഷപ്പെട്ടു

ആഴ്‌സനല്‍ ബേണ്‍ലിയോടു തോറ്റു

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ സമനിലയുമായി രക്ഷപ്പെട്ടപ്പോള്‍ ആഴ്‌സനല്‍ തോല്‍വിയേറ്റു വാങ്ങി. ഇറ്റാലിയന്‍ ലീഗില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിലേറി യുവന്റസ് മികച്ച വിജയം കൊയ്തു. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയും ജയവും വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തമാക്കി.

1

പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരെ ലിവര്‍പൂള്‍ 1-1ന്റെ സമനിലയുമായി തടിതപ്പി. 25ാം മിനിറ്റില്‍ ബോബി റെയ്ഡ് നേടിയ ഗോളില്‍ ഫുള്‍ഹാം ലീഡ് നേടിയിരുന്നു. മല്‍സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കുമോയെന്ന ആശങ്കയില്‍ ആരാധകര്‍ നില്‍ക്കെയാണ് 79ാം മിനിറ്റില്‍ മുഹമ്മദ് സലായുടെ പെനല്‍റ്റി ഗോള്‍ അവരെ രക്ഷിക്കുന്നത്.

ഹോം മാച്ചില്‍ ബേണ്‍ലിയോട് ആഴ്‌സനല്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ തോല്‍വി. 58ാം മിനിറ്റില്‍ ഗ്രാനിത് സാക്ക ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ മല്‍സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പിയറെ എമെറിക് ഔബമെയാങ് സെല്‍ഫ് ഗോള്‍ വഴങ്ങിയത് ആഴ്‌സനലിന് മറ്റൊരു നാണക്കേടായി. 73ാം മിനിറ്റിലായിരുന്നു സ്വന്തം ടീമിനെ തോല്‍പ്പിച്ച ഔബമെയാങിന്റെ സെല്‍ഫ് ഗോള്‍. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി 3-0നു ബ്രൈറ്റണിനെയും സതാംപ്റ്റണ്‍ ഇതേ സ്‌കോറിനു ഷെഫീല്‍ഡ് യുനൈറ്റഡിനെയും തകര്‍ത്തുവിട്ടു. ടോട്ടനം ഹോട്‌സ്പറിനെ ക്രിസ്റ്റല്‍ പാലസ് 1-1നു സമനിലയില്‍ കുരുക്കി. 25 പോയിന്റ് വീതം നേടി ടോട്ടനവും ലിവര്‍പൂളുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

3

ലാ ലിഗയില്‍ ക്യാപ്റ്റനും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയുടെ ഗോളിലാണ് ബാഴ്‌സ 1-0നു ലെവന്റെയെ മറികടന്നത്. 76ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച മെസ്സിയുടെ ഗോള്‍. മറ്റൊരു കളിയില്‍ ഗ്രനാഡ ഇതേ സ്‌കോറിനു എല്‍ച്ചെയെ കീഴ്ക്കി. ശേഷിച്ച രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. വിയ്യാറയല്‍- റയല്‍ ബെറ്റിസ്, റയല്‍ സോസിഡാഡ്-ഐബര്‍ മല്‍സരങ്ങളാണ് 1-1നു പിരിഞ്ഞത്.

2

ഇറ്റാലിയന്‍ ലാ ലാഗിയില്‍ ജെനോയ്‌ക്കെതിരേയായിരുന്നു യുവന്റസിന്റെ 3-1ന്റെ വിജയം. ഇരട്ടഗോളുകളുമായി റോണോ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. രണ്ടു ഗോളുകളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. പൗലോ ദിബാലയാണ് ആദ്യ ഗോളിന്റെ അവകാശി. ഈ മല്‍സരത്തിലെ ജയത്തോടെ പുതിയൊരു റെക്കോര്‍ഡിന് റൊണാള്‍ഡോ അവകാശിയായി. 21ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ അഞ്ചു മുന്‍നിര ലീഗുകളിലായി 400 മല്‍സരങ്ങളില്‍ വിജയത്തില്‍ പങ്കാളിയായ ആദ്യത്തെ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തന്റെ പേരില്‍ കുറിച്ചത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ എഎസ് റോമ 5-1നു ബൊളോണയെയും ഇന്റര്‍മിലാന്‍ 3-1നു കാഗ്ലിയാരിയെയും കീഴടക്കി. ലീഗിലെ ഒന്നാംസ്ഥാനക്കാരായ മിലാനെ പാര്‍മ 2-2നു തളച്ചു.

Story first published: Monday, December 14, 2020, 10:28 [IST]
Other articles published on Dec 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+