Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂള്‍; യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും, ലിവര്‍പൂളും നേര്‍ക്കുനേര്‍. നിയോണില്‍ നടന്ന നറുക്കെടുപ്പിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാളികളെ നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ മത്സരം ഓര്‍മ്മിപ്പിച്ച് കൊണ്ട് യുവന്റസ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടും. ഞെട്ടിപ്പിച്ച് യോഗ്യത നേടിയ സെവില്ല ബയേണ്‍ മ്യൂണിക്കിനെയും, ബാഴ്‌സലോണ എഎസ് റോമയെയും നേരിടും.

തകര്‍പ്പന്‍ പ്രകടനവുമായി സിന്ധു വീണ്ടും; ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍

ഏപ്രില്‍ മൂന്നല്ലെങ്കില്‍ നാലാം തീയതിയാകും ജുര്‍ഗന്‍ ക്ലോപ്പ്‌സിന്റെ ലിവര്‍പൂള്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിയുമായി കൊമ്പുകോര്‍ക്കുക. ലിവര്‍പൂളിനെ നന്നായി അറിയാമെന്നും അവരുടെ പ്രതിരോധത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും സിറ്റിയുടെ ഫുട്‌ബോള്‍ ഡയറക്ടര്‍ സികി ബെഗിറിസ്‌റ്റെയിന്‍ വ്യക്തമാക്കി.

manchestercity

യുവന്റസിനെതിരെ സാന്റിയാഗോ ബെര്‍ണാബു സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ മത്സരത്തിന് ഇറങ്ങുന്നതിന്റെ സന്തോഷത്തിലാകും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, റയല്‍ മാഡ്രിഡ് ടീമും. യുവന്റസുമായുള്ള മത്സരം പ്രത്യേകതകള്‍ നിറഞ്ഞതാകുമെന്ന് റയല്‍ ഡയറക്ടര്‍ എമിലിയോ ബുട്രാഗിനോ പറഞ്ഞു. ടോട്ടനാമിനെതിരെ അവര്‍ നടത്തിയ പ്രകടനം മാത്രം നോക്കിയാല്‍ മതി, അവര്‍ക്ക് മത്സരിക്കാനുള്ള മനസ്സുണ്ട്. കഴിഞ്ഞ വര്‍ഷം കാര്‍ഡിഫില്‍ നടന്ന ഫൈനലില്‍ റയല്‍ യുവന്റസിനെ 4-1ന് തകര്‍ത്തിരുന്നു.

ബാഴ്‌സ്‌ക്ക് ഇത്തവണ റോമയാണ് എതിരാളി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയുമായി മത്സരം, അത് അവിസ്മരണീയമാകും, മുന്‍ റോമ ക്യാപ്റ്റന്‍ ഫ്രാന്‍സിസ്‌കോ ടോട്ടി പ്രതികരിച്ചു. ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ സെവില്ലയെ നേരിടുമ്പോള്‍ ഒട്ടും കുറച്ച് കാണുന്നില്ലെന്ന് ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിച്ച് വ്യക്തമാക്കി. യൂറോപ്യന്‍ ഫുട്‌ബോളിലെ ചരിത്രത്തില്‍ ഇടംപിടിച്ച ടീമിനോടാണ് കളിയെന്ന് സെവില്ല ഡയറക്ടര്‍ ഓസ്‌കാര്‍ അരിയാസും അഭിപ്രായപ്പെട്ടു.

Story first published: Saturday, March 17, 2018, 9:38 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+