For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍പ്പന്‍ പ്രകടനവുമായി സിന്ധു വീണ്ടും; ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍

PV Sindhu

ബെര്‍മിങ്ഹാം: ഇന്ത്യയുടെ പിവി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ഒപ്പത്തിനൊപ്പം നിന്നൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ (20-22, 21-18, 21-18). ജയത്തോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 5-5ന് ഒക്കുഹാരയ്‌ക്കൊപ്പമെത്താനും സിന്ധുവിനായി.

ഇവരുടെ ഏറ്റുമുട്ടലുകള്‍ ബാഡ്മിന്റണിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ബെര്‍മിങ്ഹാമില്‍ നടന്ന മത്സരം. മൂന്ന് ഗെയിമുകളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ ഗെയിം 20-22 എന്ന സ്‌കോറില്‍ ഗെയിം നൊസോമി പിടിച്ചു.

രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 21-18 എന്ന സ്‌കോറില്‍ നേടിയപ്പോള്‍ മൂന്നമത്തെ ഗെയിം നിര്‍ണായകമായി. ഒരവസരത്തില്‍ 11-14 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സിന്ധു തിരിച്ചുവന്നത്. പിന്നീട് സിന്ധു 21-18 ന് മൂന്നാം ഗെയിം മത്സരവും സ്വന്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ സെമിയിലെത്തുന്നത്. സ്പെയിനിന്റെ കരോളിന മാരിനുംജപ്പാന്റെ അകാന യമഗുച്ചിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെയാണ് സെമിയില്‍ സിന്ധു നേരിടുക.

Story first published: Saturday, March 17, 2018, 8:01 [IST]
Other articles published on Mar 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+