Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോള്‍ ഡിഫന്‍ഡര്‍- എന്നിട്ടും ഇത്രയും അസിസ്റ്റോ? ആര്‍നോള്‍ഡ് കുറിച്ചത് ലോക റെക്കോര്‍ഡ്

ലണ്ടന്‍: ലിവര്‍പൂളിന്റെ യുവ ഡിഫന്‍ഡര്‍ ട്രെന്റ് അലെക്‌സാണ്ടര്‍ ആര്‍നോള്‍ഡിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരു സീസണില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ ഡിഫന്‍ഡറെന്ന റെക്കോര്‍ഡാണ് യുവതാരത്തെ തേടിയെത്തിയത്. കഴിഞ്ഞ സീസണില്‍ 12 ഗോളുകള്‍ക്കാണ് ആര്‍നോള്‍ഡ് വഴിയൊരുക്കിയത്. 2020ലെ ഗിന്നസ് ലോക റെക്കോര്‍ഡ് കളക്ഷനിലേക്കാണ് താരം സ്വന്തം പേര് കൂട്ടിച്ചേര്‍ത്തത്.

arnold

കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് വിജയികള്‍ കൂടിയായിരുന്നു യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിച്ച ലിവര്‍പൂള്‍. വെറും ഒരു പോയിന്റിനാണ് ചെമ്പടയ്ക്കു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. ഗിന്നസ് ലോക റെക്കോര്‍ഡ് കുറിക്കാനായത് വലിയ അംഗീകാരം തന്നെയാണെന്നു ആര്‍നോള്‍ഡ് പ്രതികരിച്ചു. ടീമിനായി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും മുന്നോട്ട് കുതിച്ച് ടീമംഗങ്ങള്‍ക്കു കഴിയാവുന്നത്ര അവസരങ്ങള്‍ സൃഷ്ടിച്ചെടിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം വ്യക്തമാക്കി. നല്‍കുന്ന അവസരങ്ങള്‍ വലയ്ക്കുള്ളിലാക്കുകയെന്നത് സഹതാരങ്ങളുടെ ചുമതലയാണ്. കാരണം ഫുട്ബളെന്നത് ടീം ഗെയിമാണ്. അവരുടെ കൂടി പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈയൊരു റെക്കോര്‍ഡ് തന്നെ തേടി വരില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ടീമിലെ മറ്റു രണ്ടു ഡിഫന്‍ഡര്‍മാരാണ് തന്നെ ഈ നേട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതെന്ന് ആര്‍നോള്‍ഡ് പറഞ്ഞു. ലെഫ്റ്റ് ബാക്ക് ആന്‍ഡി റോബേര്‍ട്ട്‌സണ്‍, സെന്റര്‍ബാക്ക് വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ സീസണില്‍ 11 അസിസ്റ്റുകള്‍ നല്‍കിയിരുന്നു. രണ്ടു പേരും മികച്ച രീതിയില്‍ പ്രതിരോധം കാത്തതാണ് തന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കയറിക്കളിക്കാന്‍ സഹായിച്ചതെന്നു ആര്‍നോള്‍ഡ് വ്യക്തമാക്കി.

Story first published: Wednesday, October 16, 2019, 13:19 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+