Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം യൂറോപ്പ്, ഇപ്പോള്‍ ലോകവും... ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂള്‍ ചാംപ്യന്മാര്‍

firmino

ദോഹ: ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനു കിരീടം. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ കലാശക്കളിയില്‍ കോപ്പ ലിബെര്‍ട്ടഡോറസ് ജേതാക്കളും ബ്രസീലിയന്‍ ക്ലബ്ബുമായ ഫ്‌ളമെംഗോയെ ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു. നിശ്ചിത സമയം ഗോള്‍ രഹിതമായതിനെ തുടര്‍ന്നു അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പടയുടെ വിജയം. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ വകയായിരുന്നു വിജയഗോള്‍. 99ാം മിനിറ്റിലാണ് ഫിര്‍മിനോ മല്‍സരവിധി നിര്‍ണയിച്ച ഗോളിനു അവകാശിയായത്. സാദിയോ മാനെയുടെ പാസില്‍ നിന്നായിരുന്നു ഫിര്‍മിനോയുടെ സൂപ്പര്‍ ഗോള്‍. ഇതാദ്യമായാണ് ലിവര്‍പൂള്‍ ക്ലബ്ബ് ലോകകപ്പില്‍ കിരീടമുയര്‍ത്തിയത്. 2005ല്‍ റെഡ്‌സ് ലോകകപ്പിന്റെ ഫൈനല്‍ കളിച്ചിരുന്നെങ്കിലും സാവോപോളോ എഫ്‌സിയോടു 0-1നു തോല്‍ക്കുകയായിരുന്നു. 2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ശേഷം ക്ലബ്ബ് ലോകകപ്പ് നേടിയ ആദ്യത്തെ ഇംഗ്ലീഷ് ക്ലബ്ബെന്ന നേട്ടത്തിനും ലിവര്‍പൂള്‍ അര്‍ഹരായി.

നേരത്തേ സെമി ഫൈനലില്‍ മെക്‌സിക്കോയില്‍ നിന്നുള്ള മൊണ്ടേറയെ 2-1നു മറികടന്നായിരുന്നു ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം. മറുഭാഗത്ത് സൗദി ടീം അല്‍ ഹിലാലിനെ 3-1നു തകര്‍ത്തെറിഞ്ഞാണ് ഫ്‌ളമെംഗോ ഫൈനലിലേക്കു യോഗ്യത നേടിയത്.

liver

മിന്നുന്ന ഫോമിലുള്ള, മുന്‍നിര ടീമുമായെത്തിയ ലിവര്‍പൂള്‍ ഫൈനലില്‍ അനായാസം ജയിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വിജയത്തിനായി കഠിനാധ്വാനം തന്നെ അവര്‍ക്കു ചെയ്യേണ്ടി വന്നു. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളിലൂടെ ഫ്‌ളമെംഗോ ലിവര്‍പൂളിനെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ശക്തമായ തിരിച്ചുവരവ് നടത്തി. അറ്റാക്കിങ് മോഡിലേക്കു മാറിയ ചെമ്പട ഫ്‌ളമെംഗോയുടെ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു.

lfc

ഇഞ്ചുറി ടൈമില്‍ റഫറി ലിവര്‍പൂളിന് അനുകൂലമായി പെനല്‍റ്റി വിധിച്ചിരുന്നു. മാനെയ്‌ക്കെതിരായ ഫൗളായിരുന്നു കാരണം. എന്നാല്‍ ഫ്‌ളമെംഗോ താരങ്ങളുടെ പ്രതിഷേധം കാരണം റഫറി വിഎആറിന്റെ സഹായം തേടുകയായിരുന്നു. ബോക്‌സിനു പുറത്തു വച്ചാണ് ടാക്ലിങെന്നു വ്യക്തമായതോടെ അദ്ദേഹം പെനല്‍റ്റി റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മല്‍സരം അധികസമയത്തേക്കു നീണ്ടത്.

Story first published: Sunday, December 22, 2019, 1:38 [IST]
Other articles published on Dec 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+