For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എട്ടു ഗോള്‍ ത്രില്ലര്‍, ചെല്‍സിയെ തുരത്തി ലിവര്‍പൂള്‍; സമനിലയോടെ യുനൈറ്റഡ് മൂന്നാമത്

ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ സമനില വഴങ്ങി

1

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന വിജയം. എട്ടു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു ചെല്‍സിയുടെ കഥ കഴിക്കുകയായിരുന്നു. ലീഗിലെ മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വെസ്റ്റ്ഹാം 1-1നു സമനിലയില്‍ പിടിച്ചുകെട്ടി.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ എഎസ് റോമ ഉജ്ജ്വലജയം കൊയ്തപ്പോള്‍ ഇന്റര്‍മിലാന്‍ സമനില വഴങ്ങി. ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു സ്പാലിനെയാണ് റോമ കെട്ടുകെട്ടിച്ചത്. ഇന്റര്‍ ഫിയൊറെന്റീനയുമായി ഗോള്‍രഹിത സമനില സമ്മതിക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ പാര്‍മ 2-1ന് നാപ്പോളിയെയും ലെക്കെ 3-1ന് ബ്രെസിയയെയും ജെനോ ഇതേ സ്‌കോറിന് സംഡോറിയയെയും തോല്‍പ്പിച്ചു.

ആന്‍ഫീല്‍ഡില്‍ ഗോള്‍മഴ

ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ ഗോള്‍മഴ തന്നെയാണ് കണ്ടത്. മല്‍സരത്തില്‍ പിറന്ന എട്ടു ഗോളുകള്‍ക്കും എട്ടു അവകാൡകളാണെന്നതാണ് കൗതുകകരമായ കാര്യം. നബി കെയ്റ്റ (23ാം മിനിറ്റ്), ട്രെന്റ് അലെക്‌സാര്‍ ആര്‍നോള്‍ഡ് (38), ജോര്‍ജിയോ വിനാല്‍ഡം (43), റോബര്‍ട്ടോ ഫിര്‍മിനോ (55), അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ (84) എന്നിവരാണ് റെഡ്‌സിന്റെ സ്‌കോറര്‍മാര്‍. ഒലിവര്‍ ജിറൂഡ് (45), ടാമി അബ്രഹാം (61), ക്രിസ്റ്റിയന്‍ പുലിസിച്ച് (73) എന്നിവര്‍ ചെല്‍സിയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.

2

ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ലിവര്‍പൂളിന്റെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഫൈാനല്‍ വിസിലിനു ശേഷം അവര്‍ പ്രീമിയര്‍ ലീഗ് കിരീടമേറ്റു വാങ്ങുകയും ചെയ്തു. ഹോംഗ്രൗണ്ടിലെ ദൈര്‍ഘ്യമേറിയ ഗോള്‍ വരള്‍ച്ചയ്ക്കാണ് ഈ മല്‍സരത്തില്‍ ഫിര്‍മിനോ അറുതിയിട്ടത്. 2019 മാര്‍ച്ചിനു ശേഷം ആന്‍ഫീല്‍ഡില്‍ തന്റെ ആദ്യഗോള്‍ കൂടിയാണ് ബ്രസീലിയന്‍ താരം മല്‍സരത്തില്‍ നേടിയത്.

0-3ന് പിന്നിട്ടുനിന്ന ശേഷം ചെല്‍സി ഒരു ഘട്ടത്തില്‍ 4-3ന് ലിവര്‍പൂളിന് അരികിലെത്തിയിരുന്നു. എന്നാല്‍ നിശ്ചിത സമയം തീരാന്‍ ആറു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ഗോള്‍ കൂടി കൂടി നേടി ലിവര്‍പൂള്‍ ചെല്‍സിയുടെ സമനില മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, വെസ്റ്റ്ഹാമുമായി സമനില വഴങ്ങേണ്ടി വന്നെങ്കിലും യുനൈറ്റഡ് ലീഗില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. ചെല്‍സിയുടെ തോല്‍വിയാണ് യുനൈറ്റഡിനു ആശ്വാസമായത്. മൈക്കല്‍ അന്റോണിയോയുടെ പെനല്‍റ്റി ഗോളില്‍ വെസ്റ്റ്ഹാമാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ മാസണ്‍ ഗ്രീന്‍വുഡിന്റെ ഗോളില്‍ യുനൈറ്റഡ് ഒപ്പമെത്തുകയായിരുന്നു.

3

ഇപ്പോള്‍ ലീഗില്‍ മൂന്നാമതുണ്ടെങ്കിലും യുനൈറ്റഡിന്റെ സ്ഥാനം ഭദ്രമല്ല. യുനൈറ്റഡിനും ചെല്‍സിക്കും ഇപ്പോള്‍ 63 പോയിന്റ് വീതമാണുള്ളത്. ഒരു പോയിന്റ് പിന്നിലായി ലെസ്റ്റര്‍ സിറ്റി തൊട്ടുതാഴെയുണ്ട്. ഇതോടെ യുനൈറ്റഡും ലെസ്റ്ററും തമ്മിലുള്ള അവസാനത്തെ മല്‍സരം ചാംപ്യന്‍സ് ലീഗ് പ്ലേഓഫിന് തുല്യമായി മാറി. ഈ മല്‍സരത്തില്‍ സമനില വഴങ്ങിയാലും യുനൈറ്റഡിന് ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടാം.

Story first published: Thursday, July 23, 2020, 8:14 [IST]
Other articles published on Jul 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+