Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിനോടു തോറ്റു, ലിവര്‍പൂളിന്റെ റെക്കോര്‍ഡ് മോഹം പൊലിഞ്ഞു; യുവന്റസിന് സമനിലക്കുരുക്ക്

1

ലണ്ടന്‍/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടവിജയത്തിനു ശേഷം ലിവര്‍പൂളിന് കാലിടറുകയാണ്. ആഴ്‌സനലിനെതിരേ റെഡ്‌സ് അപ്രതീക്ഷിത തോല്‍വി. അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. ഇതോടെ റെക്കോര്‍ഡ് പോയിന്റോടെ സീസണ്‍ അവസാനിപ്പിക്കുകയെന്ന ലിവര്‍പൂളിന്റെ മോഹം പൊലിയുകയും ചെയ്തു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന ബോണ്‍മൗത്തിനെയും ടോട്ടനം ഹോട്‌സ്പര്‍ 3-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും തോല്‍പ്പിച്ചു. ബേണ്‍ലി- വോള്‍ഫ്‌സ് മല്‍സരം 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ ആറു ഗോള്‍ ത്രില്ലറില്‍ കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ യുവന്റസിനെ സസ്സുവോലോ 3-3നു പിടിച്ചുനിര്‍ത്തി. മറ്റു മല്‍സരങ്ങളില്‍ എസി മിലാന്‍ 3-1ന് പാര്‍മയെയും എഎസ് റോമ 2-1ന് വെറോണയെയും ഫിയൊറെന്റീന 3-1ന് ലെക്കെയെയും പരാജയപ്പെടുത്തി. നാപ്പോളി- ബോളോന മല്‍സരം 1-1നു അവസാനിക്കുകയായിരുന്നു.

റെക്കോര്‍ഡ് പാഴാക്കി ലിവര്‍പൂള്‍

ഒരു സീസണില്‍ ഏറ്റവുമധികം പോയിന്റുമായി ചാംപ്യന്‍മാരായ ടീമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ലിവര്‍പൂള്‍ കൈവിട്ടത്. രണ്ടു സീസണുകള്‍ക്കു മുമ്പാണ് സിറ്റി 100 പോയിന്റ് വാരിക്കൂട്ടി ജേതാക്കളായത്. ആഴ്‌സനലിനെതിരേ സമനിലയോടെ ഒരു പോയിന്റ് നേടിയാലും ശേഷിച്ച രണ്ടു മല്‍സരങ്ങൡ ജയിച്ച് ലിവര്‍പൂളിന് ഈ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു. പക്ഷെ തോല്‍വി അവരുടെ സാധ്യതകള്‍ അവസാനിപ്പിച്ചു.

2

20ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ലിവര്‍പൂള്‍ കീഴടങ്ങിയത്. അലെക്‌സാണ്ടര്‍ ലക്കാസറ്റെ (32), റീസ് നെല്‍സണ്‍ (44) എന്നിവരുടെ ഗോളുകളിലാണ് ആഴ്‌സനല്‍ അപ്രതീക്ഷിത ജയം കൊയ്തത്. വിശ്വസ്തരായ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്ക്, ഗോളി അലിസണ്‍ എന്നിവരുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് ആഴ്‌സനലിന്റെ ഗോളുകള്‍ക്കു വഴിയൊരുക്കിയത്. 36 മല്‍സരങ്ങളില്‍ നിന്നും 93 പോയിന്റാണ് ഇപ്പോള്‍ ലിവര്‍പൂളിനുള്ളത്. ശേഷിച്ച രണ്ടു കളികളിലും ജയിച്ചാലും അവര്‍ക്കു 99 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ.

ബോണ്‍മൗത്തിനെതതിരേ ഡേവിഡ് സില്‍വ (ആറാം മിനിറ്റ്), ഗബ്രിയേല്‍ ജെസ്യുസ് (39) എന്നിവരുടെ ഗോളുകളാണ് സിറ്റിക്കു ജയമൊരുക്കിയത്. അതേസമയം, ന്യൂകാസിലിനെതിരേ ഇരട്ട ഗോളുകള്‍ നേടിയ സൂപ്പര്‍ താരം ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ ഹീറോ. മറ്റൊരു ഗോള്‍ സണ്‍ ഹ്യുങ് മിന്നിന്റെ വകയായിരുന്നു.

യുവന്റസ് കുരുങ്ങി

ഇറ്റാലിയന്‍ സെരി എയില്‍ കിരീടത്തിലേക്കു ഒരുപടി കൂടി അടുക്കാനുള്ള അവസരാണ് യുവന്റസ് സമനിലയോടെ നഷ്ടപ്പെടുത്തിയത്. ലീഗില്‍ എട്ടാംസ്ഥാനത്തുള്ള സസ്സുവോലോയില്‍ നിന്നു കടുത്ത വെല്ലുവിളിയാണ് യുവന്റസിന് നേരിടേണ്ടി വന്നത്. 0-2ന് മുന്നില്‍ നിന്ന ശേഷം സസ്സുവോലെ ഒരു ഘട്ടത്തില്‍ 3-2ന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ ഗോള്‍ മടക്കി യുവന്റസ് തോല്‍വിയൊഴിവാക്കുകയായിരുന്നു.

3

ഡാനിലോ (രണ്ടാം മിനിറ്റ്), ഗോണ്‍സാലോ ഹിഗ്വയ്ന്‍ (12) അലെക്‌സ് സാന്‍ഡ്രോ (64) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. ഫിലിപ്പ് ഡ്യുറിസിച്ച് (29),. ഡൊമെനിക്കോ ബെറാഡി (51), ഫ്രാന്‍സെസ്‌കോ കപ്യുട്ടോ (54) എന്നിവര്‍ സസ്സുവോലോയ്ക്കായി സ്‌കോര്‍ ചെയ്തു.
പാര്‍മയെക്കെതിരായ കളിയില്‍ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു മിലാന്റെ മിന്നുന്ന ജയം. ആദ്യ പകുതിയില്‍ മിലാന്‍ 0-1ന് പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന മിലാന്‍ ഫ്രാങ്ക് കെസ്സി (55), അലെസ്സിയോ റൊമനോഗ്ലി (59), ഹക്കാന്‍ കല്‍ഹനോഗ്ലു (77) എന്നിവരുടെ ഗോളുകളില്‍ ജയം കൊയ്യുകയായിരുന്നു.

Story first published: Thursday, July 16, 2020, 10:51 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+