Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോമയ്ക്ക് മുന്നില്‍ ബാഴ്‌സ കൊമ്പുകുത്തി, അവിശ്വസനീയ തോല്‍വി!! സിറ്റിയുടെ ചീട്ട് കീറി ലിവര്‍പൂള്‍

ലണ്ടന്‍/ റോം: മുന്‍ വിജയികളും കിരീട ഫേവറിറ്റുകളുമായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. ഇറ്റാലിയന്‍ ടീം എഎസ് റോമയാണ് ബാഴ്‌സയുടെ കഥ കഴിച്ചത്. ആദ്യപാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയവുമായി സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബാഴ്‌സയെ ഹോം മാച്ചില്‍ റോമ 0-3ന് സ്തബ്ധരാക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍ ഇരുപാദങ്ങളിലുമായി 4-4നു തുല്യമായി മാറി. തുടര്‍ന്നാണ് എവേ ഗോള്‍ ആനുകൂല്യം റോമയ്ക്ക് നേട്ടമായി മാറിയത്. നേരത്തേ ബാഴ്‌സയുടെ മൈതാനത്ത് നേടിയ ആശ്വാസ ഗോള്‍ റോമയ്ക്കു ജയവവും സെമി ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.

1

സ്‌പെയിനില്‍ നടന്ന ഒന്നാംപാദത്തില്‍ ആധികാരിക വിജയം നേടിയ ബാഴ്‌സ രണ്ടാംപകുതിയില്‍ ഇങ്ങനെയൊരു ദുരന്തത്തിലേക്ക് വീഴുമെന്ന് ആരും സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ അസാധ്യമെന്നു കരുതിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ റോമ ഫുട്‌ബോള്‍ ലോകത്തെ തന്നെ അമ്പരപ്പിക്കുകയായിരുന്നു. റോമ ആഗ്രഹിച്ചതുപോലെ തന്നെ കളി തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ എഡിന്‍ സെക്കോ ടീമിനു ലീഡ് സമ്മാനിച്ചിരുന്നു.

58ാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസ്സിയിലൂടെ റോമ ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കോസ്റ്റാസ് മനോലസ് മൂന്നാം ഗോളും നേടിയതോടെയാണ് ബാഴ്‌സയ്ക്കു മരണമണി മുഴങ്ങിയത്. ഒരു ഗോള്‍ മടക്കിയിരുന്നെങ്കില്‍ സെമിയിലെത്താന്‍ സാധിക്കുമെന്നതിനാല്‍ അവസാന മിനിറ്റുകളില്‍ ബാഴ്‌സ കിണഞ്ഞു ശ്രമിച്ചെങ്കിലും റോമ വിട്ടുകൊടുത്തില്ല.

2

അതേസമയം, ഇംഗ്ലീഷ് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ സെമി ഫൈനലില്‍ കടന്നു. സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാംപാദത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റെഡ്‌സ് വെന്നിക്കൊടി പാറിച്ചത്. നേരത്തേ ഹോംഗ്രൗണ്ടിലെ ആദ്യപാദത്തില്‍ 3-0നു ജയിച്ച ക്ലോപ്പിന്റെ കുട്ടികള്‍ ഇരുപാദങ്ങളിലുമായി 5-1ന് പെപ്പിന്റെ ശിക്ഷ്യമാന്‍മാരെ വാരിക്കളയുകയായിരുന്നു.

3

സെമി സാധ്യത നിലനിര്‍ത്താന്‍ നാലു ഗോള്‍ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന സിറ്റിയുടെ തുടക്കം മികച്ചതായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഗബ്രിയേല്‍ ജീസസ് സിറ്റിക്കു വേണ്ടി ലക്ഷ്യം കണ്ടു. എന്നാല്‍ 56ാം മിനിറ്റില്‍ സിറ്റിയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ ഗോള്‍ മടക്കി. 77ാം മിനിറ്റില്‍ സിറ്റിക്കു മേല്‍ അവസാന ആണിയും അടിച്ചുകയറ്റി റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന്റെ വിജയഗോള്‍ കണ്ടെത്തി.

Story first published: Wednesday, April 11, 2018, 9:26 [IST]
Other articles published on Apr 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+