Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ ഇംഗ്ലീഷ് എല്‍ ക്ലാസിക്കോ... രണ്ടടി, പിന്നെ മൂന്ന് തിരിച്ചടി, ഒടുവില്‍ ക്ലാസിക്ക് സമനില

ലണ്ടന്‍: ശനിയാഴ്ച രാത്രി നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് ഇംഗ്ലണ്ട് മറ്റൊരു ക്ലാസിക്കിനു സാക്ഷിയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍-ലിവര്‍പൂള്‍ ത്രില്ലറാണ് കാണികളെ ആവേശത്തിലാറാടിച്ചത്. ഗോളും തിരിച്ചടി ഗോളുമെല്ലാം കണ്ട ഈ ഇംഗ്ലീഷ് ക്ലാസിക്ക് 3-3ന് സമനിലയില്‍ പിരിയുകയായിരുന്നു.

തോല്‍വിയുടെ വക്കില്‍ നിന്നും അതുജ്ജ്വലമായി തിരിച്ചുവന്ന ഗണ്ണേഴ്‌സ് ഒരു ഘട്ടത്തില്‍ വിജയം സ്വപ്‌നം കണ്ടെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത ലിവര്‍പൂള്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ആഴ്‌സലിന്റെ ഹോംഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയമാണ് ഈ കിടിലന്‍ പോരാട്ടത്തിനു വേദിയായത്.

 കളംവാണ് ലിവര്‍പൂള്‍

കളംവാണ് ലിവര്‍പൂള്‍

സീസണിലെ രണ്ടാമത്തെ മല്‍സരത്തിലും ആഴ്‌സനലിനെതിരേ ലിവര്‍പൂള്‍ വെന്നിക്കൊടി പാറിക്കുമെന്നതിന്റെ സൂചനകളാണ് 52ാം മിനിറ്റ് വരെ കണ്ടത്. മല്‍സരം 52 മിനിറ്റാവുമ്പോഴേക്കും റെഡ്‌സ് 2-0ന്റെ മികച്ച ലീഡ് കരസ്ഥമാക്കിയിരുന്നു.
ഒന്നാംപകുതിയില്‍ ലിവര്‍പൂളിന്റെ ആധിപത്യമാണ് കണ്ടത്. മികച്ച മുന്നേറ്റങ്ങളിലൂടെ അവര്‍ ഗണ്ണേഴ്‌സിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍ 26ാം മിനിറ്റില്‍ ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയിലൂടെ റെഡ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ഹെഡ്ഡറിലൂടെയാണ് കോട്ടീഞ്ഞോ ലക്ഷ്യം കണ്ടത്.

സൂപ്പര്‍ സലാ

സൂപ്പര്‍ സലാ

ഈ സീസണില്‍ ലിവര്‍പൂളിലെത്തിയ ഈജിപ്ഷ്യന്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് സലാ തന്റെ ഗോള്‍സ്‌കോറിങ് മികവ് ഈ കളിയിലും തുടര്‍ന്നു. 52ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ആധിപത്യമുറപ്പിച്ച് സലാ രണ്ടാം ഗോള്‍ നേടുകയായിരുന്നു. ആഴ്‌സനലിന്റെ രണ്ടു ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പെനല്‍റ്റി ബോക്‌സിന് തൊട്ടരികില്‍ വച്ചു സലാ തൊടുത്ത ഷോട്ട് ആഴ്‌സനല്‍ ഗോളി പീറ്റര്‍ ചെക്കിനെ നിസ്സഹായനാക്കി വലയില്‍ തറച്ചു.
ഈ സീസണില്‍ ലിവര്‍പൂളിനായി താരത്തിന്റെ 15ാം ഗോള്‍ കൂടിയായിരുന്നു ഇത്. നിലവില്‍ പ്രീമിയര്‍ ലീഗിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സലാ.

അഞ്ചു മിനിറ്റിനിടെ എല്ലാം മാറി

അഞ്ചു മിനിറ്റിനിടെ എല്ലാം മാറി

സലായുടെ ഗോളിനു ശേഷം അഞ്ചു മിനിറ്റിനിടെ കളി അപ്രതീക്ഷിതമായി മാറി മറിയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് ലിവപൂള്‍ താരങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പോലും സമയം നല്‍കാതെയാണ് പീരങ്കിപ്പട ഒന്നിനു പിറകെ ഒന്നായി നിറയൊഴിച്ചത്.
കളി 58 മിനിറ്റായപ്പോള്‍ ആഴ്‌സനല്‍ 3-2ന് മുന്നില്‍. 53ാം മിനിറ്റില്‍ അലെക്‌സിസ് സാഞ്ചസാണ് ഗണ്ണേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് തുടക്കമിട്ടത്. മൂന്നു മിനിറ്റിനകം ലിവര്‍പൂളിനെ സ്തബ്ധരാക്കി വീണ്ടും ആഴ്‌സനല്‍ ഗോള്‍. ഗ്രാനിത്ത് സാക്കയായിരുന്നു സ്‌കോറര്‍. ചെമ്പടയ്ക്കു ഈ ഷോക്ക് മാറും മുമ്പ് മെസൂദ് ഓസിലിലൂടെ ആഴ്‌സനല്‍ മൂന്നാം ഗോളും നേടി.

ഫിര്‍മിനോ കാത്തു

ഫിര്‍മിനോ കാത്തു

അത്യുജ്ജ്വലമായി കളിച്ചിട്ടും തോല്‍ക്കേണ്ടി വരുമോയെന്ന് ഭയപ്പെട്ട ലിവര്‍പൂളിനെ രക്ഷിച്ചത് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ്. 71ാം മിനിറ്റിലാണ് ഫിര്‍മിനോ ടീമിന് അര്‍ഹിച്ച സമനില ഗോള്‍ സമ്മാനിച്ചത്. ആഴ്‌സനല്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഫിര്‍മിനോ പരീക്ഷിച്ച ഷോട്ട് ആഴ്‌സനല്‍ ഗോളി പീറ്റര്‍ ചെക്കിന്റെ കൈയില്‍ തട്ടിയ ശേഷം തട്ടിയുയയര്‍ന്ന ശേഷം വലയില്‍ പതിക്കുകയായിരുന്നു.

റെക്കോര്‍ഡ് കാത്ത് ക്ലോപ്പ്

റെക്കോര്‍ഡ് കാത്ത് ക്ലോപ്പ്

ആഴ്‌സനലിനെതിരേ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് കാത്തുസൂക്ഷിക്കുകയും ചെയ്തു. ക്ലോപ്പ് പരിശീലകനായ ശേഷം ലിവര്‍പൂള്‍ ലീഗില്‍ ഗണ്ണേഴ്‌സിനോട് പരാജയപ്പെട്ടിട്ടില്ല. ക്ലോപ്പിനു കീഴില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നിലും ജയം ലിവര്‍പൂളിനായിരുന്നു. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്തും ആഴ്‌സനല്‍ അഞ്ചാംസ്ഥാനത്തും തുടരുകയാണ്. ലിവര്‍പൂളിന് 35ഉം ആഴ്‌സനലിന് 34ഉം പോയിന്റുണ്ട്.

Story first published: Saturday, December 23, 2017, 10:54 [IST]
Other articles published on Dec 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+