Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണംകെട്ട് ലിവര്‍പൂളും യുനൈറ്റഡും, ഇരുടീമും വഴങ്ങിയത് 13 ഗോളുകള്‍! റയലും ബയേണും ജയിച്ചു

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിനും മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും നാണംകെട്ട തോല്‍വി. ലിവര്‍പൂളിനെ ആസ്റ്റണ്‍വില്ല അവരുടെ മൈതാനത്ത് 7-2ന് മുക്കിയപ്പോള്‍ യുനൈറ്റഡിനെ സ്വന്തം ഗ്രൗണ്ടില്‍ ടോട്ടനം ഹോട്‌സ്പര്‍ 6-1ന് തരിപ്പണമാക്കി. ലീഗിലെ മറ്റു മല്‍സരങ്ങളലില്‍ വെസ്റ്റ്ഹാം 3-0ന് ലെസ്റ്റര്‍ സിറ്റിയെയും ആഴ്‌സനല്‍ 2-1ന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും വോള്‍ഫ്‌സ് 1-0ന് ഫുള്‍ഹാമിനെയും സതാംപ്റ്റണ്‍ 2-0ന് വെസ്റ്റ്‌ബ്രോമിനെയും തോല്‍പ്പിച്ചു.

1

വില്ലയ്‌ക്കെതിരായ പരാജയത്തോടെ പുതിയൊരു നാണക്കേട് കൂടി ലിവര്‍പൂള്‍ കുറിച്ചു. 70 വര്‍ഷത്തെ ലീഗ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ചാംപ്യന്‍ ടീം ഏഴു ഗോളുകള്‍ വഴങ്ങിയത്. ഓലി വാട്കിന്‍സിന്റെ ഹാട്രിക്കും ജാക്ക് ഗ്രെലിഷിന്റെ ഡബിളുമാണ് വില്ലയ്ക്കു വമ്പന്‍ ജയം നേടിക്കൊടുത്തത്. ജോണ്‍ മക്ക്ഗിന്‍, റോസ് ബാര്‍ക്ലി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ലിവര്‍പൂളിന്റെ രണ്ടു ഗോളും മുഹമ്മദ് സലായുടെ വകയായിരുന്നു.

2

യുനൈറ്റഡിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ടോട്ടനം സിക്‌സറടിച്ചത്. ഹാരി കെയ്‌നും സണ്‍ ഹ്യുങ് മിന്നും സ്പര്‍സിനായി ഇരട്ടഗോളുകള്‍ നേടി. ടാന്‍ഗുയ് ഡോംബെലെയും സെര്‍ജി ഓറിയറും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. രണ്ടാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു യുനൈറ്റഡിന്റെ അക്കൗണ്ട് തുറന്നത്. 28ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുനൈറ്റഡിന് ആഘാതമായി.

3

സ്പാനിഷ് ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ജയത്തോടെ മുന്നേറിയപ്പോള്‍ ബാഴ്‌സ സമനിലയില്‍ കുരുങ്ങി. ലെവന്റെയെയാണ് റയല്‍ 2-0ന് തകര്‍ത്തത്. ബാഴ്‌സയെ സെവിയ്യ 1-1ന് കുരുക്കുകയായിരുന്നു. 10 പോയിന്റോടെ റയല്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ഏഴു പോയിന്റുള്ള ബാഴ്‌സ അഞ്ചാംസ്ഥാനത്താണ്. അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ എസി മിലാനും അറ്റ്‌ലാന്റയും തുടര്‍ച്ചയായ മൂന്നാം വിജയം കൊയ്തു. മിലാന്‍ 3-0ന സ്‌പെസിയയെയും അറ്റ്‌ലാന്റ 5-2ന് കാഗ്ലിയാരിയെയും തോല്‍പ്പിച്ചു. ഇന്റര്‍മിലാന്‍- ലാസിയോ മല്‍സരം 1-1ന് പിരിഞ്ഞു.

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ഹെര്‍ത്താ ബെര്‍ലിനെ 4-3ന് ബയേണ്‍ മറികടന്നു. ബയേണിന്റെ നാലു ഗോളുകളും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു.

Story first published: Monday, October 5, 2020, 10:23 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+