Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ വര്‍ഷിച്ച് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും, സ്‌പെയിനില്‍ ജയത്തോടെ ബാഴ്‌സ പ്രതീക്ഷ കാത്തു

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളും കഴിഞ്ഞ തവണത്തെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ഗോള്‍ വര്‍ഷിച്ച് കരുത്തുകാട്ടി. എവേ മല്‍സരത്തില്‍ ബ്രൈറ്റണിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കശാപ്പ് ചെയ്തത്. സിറ്റി സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ബേണ്‍ലി 1-0ന് വെസ്റ്റ്ഹാമിനെയും ഷെഫീല്‍ഡ് യുനൈറ്റഡ് ഇതേ സ്‌കോറിന് വോള്‍ഫ്‌സിനെയും തോല്‍പ്പിച്ചു.

1

സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരിന് ആവേശം കൂട്ടിക്കൊണ്ട് ബാഴ്‌സലോണ ജയിച്ചു കയറി. എസ്പാന്യോളിനൊണ് നിലവിലെ ചാംപ്യന്‍മാര്‍ 1-0നു മറികടന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വിയ്യാറയല്‍ 3-1ന് ഗെറ്റാഫെയെയും റയല്‍ ബെറ്റിസ് 3-0ന് ഒസാസുനയെയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സെരി എയില്‍ നാപ്പോളി 2-1ന് ജെനോയെയും എഎസ് റോമ ഇതേ സ്‌കോറിന് പാര്‍മയെയും പരാജയപ്പെടുത്തി. മറ്റ മല്‍സരങ്ങളില്‍ ടൊറിന 3-1ന് ബ്രെസിയയെയും അറ്റ്‌ലാന്റ 2-0ന് സംഡോറിയയെയും തോല്‍പ്പിച്ചു.

സലായ്ക്ക് ഡബിള്‍

ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഇരട്ടഗോളുകളാണ് ബ്രൈറ്റണിനെതിരേ ലിവര്‍പൂളിന് മികച്ച ജയം നേടിക്കൊടുത്തത്. ആറ്, 76 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകള്‍. ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സനാണ് മറ്റൊരു സ്‌കോറര്‍. ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ബ്രൈറ്റണിന്റെ ഗോള്‍ മടക്കി.

2

ഫെബ്രുവരി 15നു ശേഷം ലീഗിലെ ആദ്യ എവേ ജയം കൂടിയാണ് ലിവര്‍പൂള്‍ ഈ മല്‍സരത്തില്‍ നേടിയത്. ഈ മല്‍സരത്തിലെ ഇരട്ടഗോളോടെ സലാ ലിവപര്‍പൂള്‍ കുപ്പായത്തില്‍ 100 ഗോളുകളില്‍ പങ്കാളിയായി. 73 ഗോളുകള്‍ നേടിയ അദ്ദേഹം 27 അസിസ്റ്റുകളും നല്‍കിയാണ് ഈ നേട്ടത്തിന് അവകാശിയായത്. 104 മല്‍സരങ്ങളിലാണ് സലായുടെ നേട്ടം.
ന്യൂകാസിലിനെതിരായ കളിയില്‍ ഗബ്രിയേല്‍ ജെസ്യൂസ് (10), റിയാദ് മെഹ്‌റസ് (21), ഡേവിഡ് സില്‍വ (65), റഹീം സ്‌റ്റെര്‍ലിങ് (90) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ഫെഡറിക്കോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളും പട്ടികയില്‍ ഇടം പിടിച്ചു.

റയലിന് അരികെ ബാഴ്‌സ

ലാ ലിഗയില്‍ എസ്പാന്യോളിനെതതിരേ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഗോളാണ് ബാഴ്‌സയുടെ വിധി നിര്‍ണയിച്ചത്. 56ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. വീറുറ്റ കളിയില്‍ താരങ്ങള്‍ തമ്മില്‍ പല തവണ കൊമ്പുകോര്‍ത്തിരുന്നു. 50ാം മിനിറ്റില്‍ അന്‍സു ഫറ്റിയെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയതിനെ തുടര്‍ന്നു 10 പേരുമായാണ് ബാഴ്‌സ പിന്നീട് കളിച്ചത്. മൂന്നു മിനിറ്റിനുള്ളലില്‍ പോള്‍ ലൊസാനോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ എസ്പാന്യോളും പത്ത് പേരായി ചുരുങ്ങി.

3

ഈ വിജയം ലീഗില്‍ ഒന്നാമതുള്ള ചിരവൈരികളായ റയല്‍ മാഡ്രിഡുമായുള്ള അകലം ഒരു പോയിന്റായി കുറയ്ക്കാന്‍ ബാഴ്‌സയെ സഹായിച്ചു. എന്നാല്‍ റയലിന് ഒരു മല്‍സരം ബാക്കിയുണ്ട്. സീസണില്‍ ബാഴ്‌സ്‌ക്കു ഇനി മൂന്നും റയലിന് നാലും മല്‍സരങ്ങളാണ് ശേഷിക്കുന്നത്. അതേസമയം, ബാഴ്‌സയോട് തോറ്റതോടെ എസ്പാന്യോള്‍ ലാ ലിഗയില്‍ നിന്നും തരംതാഴ്ത്തപ്പെട്ടു. 24 പോയിന്റുമായി അവസാനസ്ഥാനത്താണ് അവര്‍.

Story first published: Thursday, July 9, 2020, 9:43 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+