Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കൗമാരപ്പട ഇവിടെയുണ്ട്... ചെറിയൊരു റെസ്റ്റ്, വീണ്ടും പടയൊരുക്കം, അടുത്ത ലക്ഷ്യം

ദില്ലി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ഇന്ത്യന്‍ കൗമാരനിര വീറുറ്റ പോരാട്ടത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതേ ടീം ചെറിയൊരു വിശ്രമത്തിനു ശേഷം വീണ്ടും പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. മാധ്യമങ്ങളുടെയും ആരാധകരുടെയും ബഹളമൊന്നുമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തി.

1

എഎഫ്‌സി അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പാണ് ഇനി ഇന്ത്യന്‍ ടീമിലുള്ളത്. ഈ ടൂര്‍ണമെന്റിനുള്ള യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനുണ്ടായിരുന്ന 21 അംഗ ടീമിലെ 17 താരങ്ങളെയും യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ അണ്ടര്‍ 19 ടീമിലുള്ള 11 താരങ്ങളെയും ദില്ലിയില്‍ നടക്കുന്ന പരിശീലനക്യാംപിലേക്ക് ഇന്ത്യ വിളിച്ചു കഴിഞ്ഞു.

2

എഎഫ്‌സി അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം. സൗദി അറേബ്യ, യെമന്‍, തുര്‍ക്‌മെനിസ്താന്‍ എന്നീ ടീമുകളുള്ള ഗ്രൂപ്പിലാണ് ഇന്ത്യ. നവംബര്‍ നാലിനാണ് മല്‍സരം ആരംഭിക്കുന്നത്. കൗമാര ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ മലയാളി താരം കെ പി രാഹുലും ഇന്ത്യന്‍ ടീമിലുണ്ട്. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഹെന്റി ആന്റണി, സണ്ണി ധലിവാള്‍, നമിത് ദേശ്പാണ്ഡെ, മുഹമ്മദ് ഷാജഹാന്‍ എന്നിവരെയാണ് ഒഴിവാക്കിയത്.

Story first published: Thursday, October 19, 2017, 14:44 [IST]
Other articles published on Oct 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+