Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീ തീരെ പോരാ, ബി ടീമില്‍ പോയി കളിക്കെടാ! കോച്ചിന്റെ ശകാരം വെളിപ്പെടുത്തി സുനില്‍ ഛേത്രി

ദില്ലി: വിദേശത്തു കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനും, നിലവിലെ ക്യാപ്റ്റനും, ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയിയുമായ സുനില്‍ ഛേത്രി. ഐഎസ്എല്ലില്‍ ഇപ്പോള്‍ ബെംഗളൂരു എഫ്‌സിക്കു വേണ്ടി കളിക്കുന്ന അദ്ദേഹം നേരത്തേ പോര്‍ച്ചുഗല്‍, അമേരിക്ക എന്നീവിടങ്ങളിലെ ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിരുന്നു. പോര്‍ച്ചുഗലിലെ വമ്പന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിനു വേണ്ടി കളിക്കവെ തനിക്കു നേരിട്ട മോശം അനുഭത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് 26 കാരനായ സൂപ്പര്‍ താരം.

chhetri 1

നീ ഒട്ടും പോരാ, ബി ടീമില്‍ പോയി കളിക്കെടായെന്ന് ലിസ്ബണ്‍ കോച്ച് തന്നെ ശകാരിച്ചതായി ഛേത്രി വെളിപ്പെടുത്തി. 2012ലാണ് പോര്‍ച്ചുഗലില ഗ്ലാമര്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങുമായി അദ്ദേഹം മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ വെറും ഒമ്പത് മാസം മാത്രം അവര്‍ക്കൊപ്പം ചെലവിട്ട ഛേത്രി മടങ്ങിപ്പോരുകയായിരുന്നു.

ക്ലബ്ബിലെത്തി ഒരാഴ്ച മാത്രം കഴിഞ്ഞപ്പോഴായിരുന്നു കോച്ച് തന്നെ ശകാരിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇന്ത്യന്‍ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പോര്‍ട്ടിങ് സീനിയര്‍ ടീം അതിവേഗ ഫുട്‌ബോള്‍ കളിക്കുന്നവരായിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ തനിക്കായില്ലെന്നും ഛേത്രി പറഞ്ഞു. ഒമ്പതു മാസം സ്‌പോര്‍ട്ടിങിനൊപ്പം തുടര്‍ന്നു. അഞ്ചു മല്‍സരങ്ങളിലും കളിച്ചു. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല. തന്നെ ഒഴിലാക്കാന്‍ കരാര്‍ പ്രകാരം ക്ലബ്ബ് നല്‍കേണ്ടിയിരുന്നത് നാലോ, അഞ്ചോ മില്ല്യണായയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കു മടങ്ങിപ്പോവാന്‍ താന്‍ ആഗ്രഹിക്കുന്നതായി തന്നെ ഒഴിവാക്കിത്തരണമെന്ന് കോച്ചിനോട് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും ഛേത്രി വിശദമാക്കി.

chh

അമേരിക്കന്‍ ലീഗില്‍ (മേജര്‍ സോക്കര്‍ ലീഗ്) കന്‍സാസ് സിറ്റി വിസാര്‍ഡ്‌സാണ് ഛേത്രി ആദ്യമായി വിദേശത്തു കളിച്ച ക്ലബ്ബ്. 2010ലായിരുന്നു ഇത്. അവിടെയും അദ്ദേഹത്തിന് തിളങ്ങാനായില്ല. ഫസ്റ്റ് ടീമിനായി ഒരേയൊരു മല്‍സരത്തില്‍ മാത്രം കളിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഛേത്രി തിരികെ വരികകയായിരുന്നു. ആറോ, ഏഴോ സൗഹൃദ മല്‍സരങ്ങളില്‍ അന്നു കളിച്ചു. രണ്ടു ഹാട്രിക്കുകളും ഒരു മല്‍സരത്തില്‍ ഇരട്ടഗോളും നേടി. ഇതോടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

എന്നാല്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ക്ലബ്ബ് കളിച്ചത്. ആഫ്രിക്കയില്‍ നിന്നുള്ള ഉയരം കൂടിയായ സ്‌ട്രൈ്ക്കറായ കെയ് കമാറയ്ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കിയത്. ആദ്യത്തെ നാലോ, അഞ്ചോ മല്‍സരങ്ങളില്‍ അവസരം ലഭിക്കാതിരുന്നതോടെ താന്‍ നിരാശനായെന്നും അന്താരാഷ്ട്ര ഫുട്‌ബോളില്‍ 72 ഗോളുകള്‍ നേടിയിട്ടുള്ള ഛേത്രി പറഞ്ഞു.

Story first published: Monday, April 20, 2020, 10:48 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+