Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം നേടിയത് 12 ഗോള്‍, 11ഉും നേടിയത് മെസിയുടെ മകന്‍; മിന്നും പ്രകടനത്തോടെ തിയാഗോ

ആധുനിക ഫുട്‌ബോളിലെ മാത്രമല്ല ലോക ഫുട്‌ബോളിലെത്തന്നെ ഇതിഹാസമാണ് ലയണല്‍ മെസി. തൊട്ടതെല്ലാം പൊന്നാക്കുന്ന മെസി പകരംവെക്കാനില്ലാത്ത പ്രതിഭാസമാണ്. അര്‍ജന്റീനയെ നയിച്ച് ലോകകപ്പിലേക്കും കോപ്പാ അമേരിക്ക കിരീടത്തിലേക്കും എത്തിച്ച മെസി എട്ട് തവണയാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയത്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. മെസിയുടെ മകന്‍ തിയാഗോ മെസി ഇന്റര്‍ മയാമിയുടെ അണ്ടര്‍ 13 ടീമില്‍ കളിക്കുന്നുണ്ട്.

ഇപ്പോഴിതാ ഇന്റര്‍ മയാമിയുടെ അണ്ടര്‍ 13 ടീമിനൊപ്പം ഞെട്ടിക്കുന്ന പ്രകടനത്തോടെ കസറിയിരിക്കുകയാണ് തിയാഗോ. ടീം നേടിയ 12 ഗോളില്‍ 11 ഗോളും അടിച്ചെടുത്താണ് തിയാഗോ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. മെസിയുടെ മകന്‍ അടുത്ത ഇതിഹാസമായി എത്തുമെന്ന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് തിയാഗോ കാഴ്ചവെച്ചത്. മെസിയുടെ മകന്‍ അടുത്ത യുവരാജാവാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് തിയാഗോയുടെ അത്ഭുത പ്രകടനം. തിയാഗോയുടെ മികവില്‍ എതിരില്ലാത്ത 12 ഗോളിനാണ് ഇന്റര്‍ മയാമി അണ്ടര്‍ 13 ടീം ജയിച്ചത്. ശേഷിച്ച ഒരു ഗോള്‍ ഡീഗോ ലൂണ ജൂനിയറാണ് നേടിയത്.

messi son

photo credit: https://www.instagram.com/p/DEhrRN0yRNm/?hl=en

അച്ഛനെപ്പോലെ തിയാഗോയും 10ാം നമ്പര്‍ ജേഴ്‌സിയിലാണ് കളിക്കുന്നത്. 12ാം മിനുട്ടിലാണ് തിയാഗോ ആദ്യ ഗോള്‍ നേടിയത്. 27ാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിയ തിയാഗോ 30ാം മിനുട്ടില്‍ ഹാട്രിക് പൂര്‍ത്തിയാക്കി. 35, 44, 51, 57, 67, 76, 87, 89 മിനുട്ടുകളിലാണ് ബാക്കി ഗോളുകള്‍ നേടിയത്.

2023ലാണ് തിയാഗോ ഇന്റര്‍ മയാമി അക്കാദമിയിലേക്കെത്തുന്നത്. ബാഴ്‌സലോണ, പിഎസ്ജി ക്യാംപിലും തിയാഗോ കളിച്ചിരുന്നെങ്കിലും ഇത്തരമൊരു പ്രകടനം നടത്തുന്നത് ഇതാദ്യമായാണ്. ഇന്റര്‍ മയാമി ജൂനിയര്‍ ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കറാണ് തിയാഗോ. മെസിയുടെ മകനൊപ്പം ലൂയിസ് സുവാരസിന്റെ മകന്‍ ബെഞ്ചമിന്‍ സുവാരസുമുണ്ട്. മെസിയെപ്പോലെ ബോളില്‍ നല്ല നിയന്ത്രണവും അസാമാന്യ മികവും തിയാഗോക്കുണ്ടെന്നാണ് ഇന്റര്‍ മയാമി ജൂനിയര്‍ ടീം പരിശീലകന്‍ പറയുന്നത്.

എന്നാല്‍ ഇപ്പോഴേ മെസിയുമായി താരതമ്യം ചെയ്യരുതെന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കട്ടേയെന്നും അച്ഛനെപ്പോലെ ഇതിഹാസമായി മാറാന്‍ അവനും സാധിക്കട്ടേയെന്നുമാണ് പരിശീലകന്‍ ആശംസിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകനും ജൂനിയര്‍ തലത്തില്‍ മികച്ച പ്രകടനങ്ങളോടെ കസറുന്നുണ്ട്. ഭാവിയില്‍ മെസിയുടെ മകനും റൊണാള്‍ഡോയുടെ മകനും സുവാരസിന്റെ മകനുമെല്ലാം ഫുട്‌ബോളില്‍ ഇതിഹാസങ്ങളായിത്തന്നെ മാറുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, February 7, 2025, 21:08 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+