Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ ആ ടീമംഗത്തെപ്പോലെയാവണം!! എന്തൊരു പ്ലെയര്‍, വെളിപ്പെടുത്തി ബാഴ്‌സ യുവതാരം

സ്പാനിഷ് ഫുട്‌ബോളിലെ അടുത്ത മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവതാരം ജെറാര്‍ഡ് മാര്‍ട്ടിന്‍. നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഈ 22 കാരന്‍.

സ്‌പെയിനിന്റെ മാത്രമല്ല, ബാഴ്‌സയുടെയും ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറുകയാണ് മാര്‍ട്ടിന്റെ ലക്ഷ്യം. തന്റെ ആരാധനാപാത്രം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മാര്‍ട്ടിന്‍. നേരത്തേ ബാഴ്‌സയുടെ കുപ്പായത്തില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മുന്‍ സ്പാനിഷ് താരം ജോര്‍ഡി ആല്‍ബയാണ് ആരാധനാപാത്രമെന്നാണ് മാര്‍ട്ടിന്‍ തുറന്നു പറഞ്ഞിട്ടുള്ളത്.

GERARD MARTIN

ആല്‍ബയാണ് എന്റെ ഹീറോ

ജോര്‍ഡി ആല്‍ബയാണ് എന്റെ ഹീറോ. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ കളി കാണാറുണ്ടായിരുന്നു. കാരണം എന്റെ അതേ പൊസിഷനിലാണ് ആല്‍ബയും കളിച്ചിരുന്നത്. ആ കട്ട് ബാക്ക് പാസുകളിലൂടെ ലയണല്‍ മെസ്സിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ആല്‍ബയുടെ കരിയറിനൊപ്പമെത്തുകയെന്നത് എനിക്കു സാധ്യമാണോയെന്നറിയില്ല. പക്ഷെ അതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്നു തനിക്കറിയാമെന്നും ജെറാര്‍ഡ് മാര്‍ട്ടിന്‍ വ്യക്തമാക്കി.

ബാഴ്‌സലോണയുമായുള്ള നിലവിലെ കരാര്‍ പുതുക്കുന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു. കഴിയുന്നത്രയും കാലം ബാഴ്സയില്‍ തുടര്‍ന്നു കളിക്കണമെന്നാണ് എന്റെ ആഗ്രഹം. സാധിക്കുകയാണെങ്കില്‍ എനിക്കു ഇവിടെ തന്നെ വിരമിക്കുകയും വേണം. അതു എന്റെ സ്വപ്‌നവുമാണ്.

ഫുട്‌ബോളറാവുകയെന്നത് കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്‌നമായിരുന്നു. ബാഴ്‌സലോണയ്ക്കായി കളിക്കാനായിരുന്നു അന്നു മുതല്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തത്. കുട്ടിക്കാലത്തു ഒരുപാട് ഗോളുകളും താന്‍ സ്‌കോര്‍ ചെയ്തിരുന്നുവെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

JORDI ALBA

ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 20 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ ടീമിന്റെ പ്രതിരോധക്കോട്ട കാക്കുന്നതിനൊപ്പം രണ്ടു അസിസ്റ്റുകളും മാര്‍ട്ടിനോ നല്‍കിയിരുന്നു.

അതേസമയം, നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ പോയിന്റ് പട്ടികില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ബാഴ്‌സ. തലപ്പത്തുള്ള പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിനേക്കാള്‍ നാ ലു പോയിന്റ് പിന്നിലാണ് അവര്‍.

ബാഴ്‌സയുടെഅടുത്ത മല്‍സരം

കോപ്പ ഡെല്‍ റേ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബാഴ്‌സലോണ അടുത്തതായി കളിക്കാനിറങ്ങുക. ഹോംഗ്രൗണ്ടായ നൂകാംപില്‍ ഇന്നു രാത്രി (വ്യാഴം) നടക്കുന്ന കളിയില്‍ വലന്‍സിയയാണ് ഹാന്‍സി ഫ്‌ളിക്ക് പരിശീലിപ്പിക്കുന്ന അവരുടെ എതിരാളികള്‍.

കഴിഞ്ഞ സീസണിനു ശേഷം ടീം വിട്ട മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ കൂടിയായ സാവി ഹെര്‍ണാണ്ടസിനു പകരമാണ് ജര്‍മനിയുടെ മുന്‍ കോച്ച് കൂടിയായ ഫ്‌ളിക്ക് ബാഴ്‌സയുടെ തലപ്പത്തേക്കു വന്നത്. അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് ബാഴ്‌സലോണ ടീം.

Story first published: Thursday, February 6, 2025, 16:18 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+