Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കു മെക്‌സിക്കന്‍ ഫാന്‍സിന്റെ കൂക്കിവിളി!! പിന്നാലെ വായടപ്പിച്ച് താരം, എങ്ങനെയെന്നറിയാം

അര്‍ജന്റൈന്‍ ക്യാപ്റ്റനും ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളുമായ ലയണല്‍ മെസ്സിയെ കളിയാക്കിയ മെക്‌സിക്കന്‍ ഫാന്‍സിനു ഇതേ നാണയത്തില്‍ കിടിലന്‍ മറുപടി. മെക്‌സിക്കന്‍ ഫാന്‍സിന്റെ വായടപ്പിക്കുന്ന കിടിലന്‍ മറുപടി തന്നെയാണ് കളിക്കളത്തില്‍ മെസ്സി നല്‍കിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പുതിയ സീസണിനു മുന്നോടിയായി മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമിയും മെക്‌സിക്കന്‍ ടീമായ ക്ലബ്ബ് അമേരിക്കയും സൗഹൃദ മല്‍സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഈ കളിക്കിടെയാണ് സ്റ്റേഡിയത്തിലെ മെക്‌സിക്കന്‍ കാണികളുടെ ഭാഗത്തു നിന്നും അദ്ദേഹം പല തവണ അധിക്ഷേപം നേരിട്ടത്. ആദ്യ പകുതിയില്‍ മെസ്സിയെ അവര്‍ പല തവണ കൂവി വിളിച്ച് പരിഹസിച്ചിരുന്നു. സാധാരണയായി ഇത്തരം കാര്യങ്ങളില്‍ പ്രകോപിതനാവാത്ത അദ്ദേഹം ഒടുവില്‍ പ്രതികരിക്കുകയായിരുന്നു.

ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം സമനില ഗോള്‍ നേടിയപ്പോഴായിരുന്നു മെക്‌സിക്കന്‍ കാണികള്‍ക്കു നേരെയുള്ള മെസ്സിയുടെ രസകരമായ ആഹ്ലാദ പ്രകടനം. ഈ വര്‍ഷത്തെ ആദ്യ ഗോള്‍ കൂടിയാണ് അദ്ദഹം കുറിച്ചത്. പിന്നാലെ മെക്‌സിക്കന്‍ കാണികള്‍ക്കു നേരെ പൂജ്യമെന്നു മെസ്സി വായുവില്‍ എഴുതി ആംഗ്യം കാണിച്ചു.

LIONEL MESSI

മാത്രമല്ല തന്റെ പക്കല്‍ മൂന്നെണ്ണമുണ്ടെന്നും നെഞ്ചില്‍ തട്ടി അദ്ദേഹം വിരല്‍ കൊണ്ടു ആംഗ്യം കാണിക്കുകയും ചെയ്തു. അര്‍ജന്റീന ഇതിനകം ഫിഫയുടെ മൂന്നു ലോകകിരീടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മെക്‌സിക്കോയുടെ പക്കല്‍ ഒന്നു പോലുമില്ലെന്നുമാണ് മെസ്സി ഈ ആംഗ്യത്തിലൂടെ പരിഹസിച്ചതെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു.

മെക്‌സിക്കന്‍ ആരാധകരെ കളിയാക്കുന്ന ലയണല്‍ മെസ്സി. വീഡിയോ കാണാം

ആഹ്ലാദ പ്രകടനം

ലയണല്‍ മെസ്സിയുടെ ആഹ്ലാദ പ്രകടനത്തിന്റെയും മെക്‌സിക്കന്‍ ഫാന്‍സിനെ പരിഹസിക്കുകയും ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. മെക്‌സിക്കന്‍ ആരാധകരെ അവര്‍ രൂക്ഷമായി കളിയാക്കുകയും ചെയ്തു. 2007 മുതല്‍ മെക്‌സിക്കോയുടെ അച്ഛനാണ് ലയണല്‍ മെസ്സിയെന്നായിരുന്നു ഒരു പ്രതികരണം.

ലയണല്‍ മെസ്സി ഇതു പോലെ എതിരാളികളുടെ ഫാന്‍സിനെ വേട്ടയാടുന്നത് കണ്ടിട്ടില്ല. ഇതു വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. പരിഹസിക്കുന്നവരുടെ വായടപ്പിക്കുന്നത് എങ്ങനെയാണെന്നു മെസ്സി കാണിച്ചു തന്നതായും ഒരു ആരാധകന്‍ കുറിച്ചു.

എന്നാല്‍ മെക്‌സിക്കോയുടെ മുന്‍ താരം അഡോള്‍ഫോ ബൊറ്റിസ്റ്റയ്ക്കു മെസ്സിയുടെ ഈ കളിയാക്കല്‍ അത്ര രസിച്ചിട്ടില്ല. ഒരു താരമെന്ന നിലയില്‍ നിങ്ങളെ ഞാന്‍ ആരാധിക്കുന്നു. പക്ഷെ എന്റെ രാജ്യവുമായി ഈ തരത്തിലുള്ള പ്രവര്‍ത്തി കാണിക്കുന്നത് നിങ്ങളിലെ പ്രൊഫഷണലിസം ഇല്ലായ്മയും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്.

Story first published: Tuesday, January 21, 2025, 16:56 [IST]
Other articles published on Jan 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+