For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നൈജീരിയയ്ക്ക് മുന്നില്‍ അര്‍ജന്റീന കുതിയ്ക്കുമോ, കിതയ്ക്കുമോ; ഭാരം മെസ്സിയുടെ തലയില്‍

ഇനി വിജയം മെസ്സിയുടെ കയ്കളിൽ | Oneindia Malayalam

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീം, ലയണല്‍ മെസ്സിയെ പോലെയുള്ള ലോകോത്തര താരം നയിക്കുന്ന ടീം... കൊട്ടിഘോഷിക്കാന്‍ പോന്ന പേരും പെരുമയുമായാണ് അര്‍ജന്റീന ഓരോ ലോകകപ്പിനും എത്തുന്നത്. പക്ഷെ കളിക്കളത്തില്‍ ഈ മികവ് പലപ്പോഴും ദുരന്തമായി മാറും. 2018 ലോകകപ്പും ഇതില്‍ വ്യത്യസ്തമല്ല. ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡ് പിടിച്ചുകെട്ടിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങി.

ഗ്രൂപ്പില്‍ നൈജീരിയയുമായുള്ള ഏറ്റുമുട്ടലാണ് യോര്‍ഗെ സാംപോളിയുടെ ടീമിന് പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം കാലിയാക്കണോയെന്ന് തീരുമാനിക്കുന്ന മത്സരം. ആഫ്രിക്കന്‍ ടീമിനെ മുന്‍പ് നടന്ന നാല് ലോകകപ്പുകളിലും തോല്‍പ്പിച്ച ചരിത്രമുണ്ട് അര്‍ജന്റീനയ്ക്ക്. ഇക്കുറി വിജയം ആവര്‍ത്തിച്ചാല്‍ യോഗ്യത ഉറപ്പിക്കാം. നേരത്തെ തന്നെ യോഗ്യത നേടിയ ക്രൊയേഷ്യയെ ഐസ്‌ലാന്‍ഡ് ഞെട്ടിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. ഇനി ഐസ്‌ലാന്‍ഡ് ലോകകപ്പിലെ ആദ്യ വിജയം നേടിയാലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയ്ക്ക് കടന്നുകൂടാം.

messi

ഈ തിരിച്ചുവരവ് ടീമിന് റഷ്യയില്‍ പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. താരങ്ങളും കോച്ചും തമ്മില്‍ ഉടക്കാണെന്നൊക്കെ പ്രചരിക്കപ്പെട്ടെങ്കിലും അവസാന ഘട്ടം വരെ സാംപോളി തന്നെയാകും ടീമിന്റെ കോച്ചെന്ന് അര്‍ജന്റീന ഫെഡറേഷന്‍ പ്രസ്താവിച്ചു. അതേസമയം ടീമിനുള്ളില്‍ രോഷം നിലനില്‍ക്കുന്നതായി ഇതിഹാസ താരം ഡീഗോ മറഡോണ ആരോപിച്ചു.

ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മെസ്സിക്ക് ഇത് അര്‍ജന്റീനയ്ക്കായി കാഴ്ചവെയ്ക്കാന്‍ കഴിയുന്നില്ലെന്നത് രാജ്യത്ത് വലിയ രോഷത്തിന് കാരണമാകുന്നുണ്ട്. പ്രായം 31 ആയത് കൊണ്ട് തന്നെ ഈ നാണക്കേട് കഴുകിക്കളയാന്‍ മെസ്സിക്ക് ഏറെ സമയം ബാക്കിയില്ല. അതുകൊണ്ട് തന്നെ അര്‍ജന്റീനയെ വിജയിപ്പിക്കേണ്ട ചുമതല മുഴുവന്‍ സൂപ്പര്‍താരത്തിന്റെ ചുമലിലാണ്.

Story first published: Monday, June 25, 2018, 17:15 [IST]
Other articles published on Jun 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+