ഗോള്‍ഡന്‍ ബോള്‍ മെസ്സിക്ക്, ബൂട്ട് റോഡ്രിഗസിന്
റിയോ ഡി ജനീറോ: 24 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടെങ്കിലും അര്‍ജന്റീനക്ക് ആശ്വസിക്കാം. ഈ ലോകകപ്പിലെ മികച്ച താരം തങ്ങളുടെ സ്വന്തം ലയണല്‍ മെസ്സിയാണെന്ന്. അതേ, ഈ ലോകകപ്പിന്റെ താരം ലയണല്‍ മെസ്സി തന്നെ. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സിക്ക് തന്നെ...

ഏറ്റവും അധികം ഗോള്‍ നേടിയതാരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനാണ്. സെമിയില്‍ ബ്രസീലിനോട് തോറ്റ് പുറത്ത് പോകാനായിരുന്നു കൊളംബിയയുടേയും റോഡ്രിഗസിന്റേയും വിധി. അതിനകം തന്നെ ആറ് ഗോളുകള്‍ സ്വന്തമാക്കിയ റോഡ്രിഗസ് സുവര്‍ണപാദുകം സ്വന്തമാക്കി.

ഗോളികളുടെ ലോകകപ്പ് എന്നായിരുന്നു 2014 ലെ ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം കൈവന്നത് ജര്‍മനിയുടെ വല കാത്ത മാന്വല്‍ ന്യൂയര്‍ക്ക് സ്വന്തമായി.
ഗോള്‍ഡന്‍ ബൂട്ടിന് മെസ്സിക്ക് എതിരാളികളായി 10 പേരാണ് ഉണ്ടായിരുന്നത്. സെമിയില്‍ പുറത്തായ ബ്രസീലിന്റെ നെയ്മറും, സ്വന്തം ടീമിലെ ഡീ മരിയോയും മസ്‌കരാനോയും, ഫൈനലിലെ എതിരാളികളായ ജര്‍മനിയുടെ നാല് താരങ്ങളും. എന്തായാലും അവരെയെല്ലാം തള്ളി മെസ്സി തന്നെ ടൂര്‍ണമെന്റിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications