For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പില്‍ വീണ്ടും കിങ് മെസ്സി... തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

കരിയറില്‍ അഞ്ചാം തവണയാണ് മെസ്സി ഈ അവാര്‍ഡിന് അവകാശിയാവുന്നത്

മാഡ്രിഡ്: കാല്‍പന്തുകളിയിലെ രാജകുമാരന്റെ സുവര്‍ണ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ഹനായി. ബാഴ്‌സ ജേതാക്കളായ സ്പാനിഷ് ലീഗില്‍ 34 ഗോളുകള്‍ അടിച്ചകൂട്ടിയാണ് മെസ്സി കരിയറില്‍ അഞ്ചാം തവണയും ഈ പുരസ്‌കാരത്തിന് അവകാശിയായത്. യൂറോപ്പിലെ മറ്റൊരു മുന്‍നിര ലീഗിലും ഒരു താരം 34 ഗോളുകള്‍ നേടിയിട്ടില്ല. ഇതോടെയാണ് ലാ ലിഗയിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പിക്കിക്കി ട്രോഫിക്കൊപ്പം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും മെസ്സിയെ തേടിയെത്തിയത്.

1

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ലാ ലിഗയിലെ ടോപ്‌സ്‌കോററായി സൂപ്പര്‍ താരം തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ മുഖ്യ എതിരാളിയും റയല്‍ മാഡ്രിഡ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ മെസ്സി രണ്ടാംസ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. 2014-15 സീസണിനു ശേഷം ലാ ലിഗയിലെ ടോപ്‌സ്‌കോററാവാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല.

ഞായറാഴ്ച രാത്രി നടന്ന സ്പാനിഷ് ലീഗില്‍ സീസണിലെ അവസാന കളിയില്‍ റയല്‍ സോസിഡാഡിനെതിരേ ബാഴ്‌സ 1-0നു ജയിച്ച മല്‍സരത്തില്‍ മെസ്സി പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഗോളിലായിരുന്നു ബാഴ്‌സയുടെ വിജയം.

ഫുട്ബോൾ രാജാവ് മെസ്സി ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 20 ലക്ഷത്തിലധികം രൂപ | Oneindia Malayalam
Story first published: Monday, May 21, 2018, 9:37 [IST]
Other articles published on May 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+