ഒരേയൊരു മെസ്സി... ഒരൊറ്റ മെസ്സി... അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍
സൂറിച്ച്: നെയ്മറോ മെസ്സിയോ... അതോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ... ആരായിരിയ്ക്കും ഈ വര്‍ത്ത ലോക ഫുട്‌ബോളര്‍ എന്ന ചര്‍ച്ചയ്ക്ക് അവസാനമായിരിയ്ക്കുന്നു. അത് മറ്റാരുമല്ല, ലയണല്‍ മെസ്സി തന്നെ.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലയണല്‍ മെസ്സി വീണ്ടും ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഒക്കെ മെസ്സിയ്ക്ക് പിറകില്‍ മാത്രം.
ഇത് അഞ്ചാം തവണയാണ് മെസ്സി ലോക ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. എങ്ങനെയാണ് മെസ്സി നെയ്മറേയും റൊണാള്‍ഡോയേയും പിന്തള്ളിയത്....

അഞ്ചാം തവണ
അഞ്ചാം തവണയാണ് മെസ്സി ലോക ഫുട്‌ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചാം പുരസ്‌കാരം സ്വന്തമാക്കി.

ക്ലബ്ബിനും രാജ്യത്തിനും
ബാഴ്‌സലോണയുടെ താരമാണ് മെസ്സി. രാജ്യം അര്‍ജന്റീന. ഈ സീസണില്‍ ക്ലബ്ബിന് നാല് കിരീടങ്ങളാണ് മെസ്സി നേടിക്കൊടുത്തത്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 52 ഗോളുകളും നേടി.

യുവേഫയും പറയുന്നു
യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസ്സിയ്ക്ക് തന്നെ ആയിരുന്നു.

ഭാഗ്യമില്ലാത്ത റൊണാള്‍ഡോ
കഴിഞ്ഞ രണ്ട് വര്‍ഷവും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു ലോക ഫുട്‌ബോളര്‍. മെസ്സി രണ്ടാമനും. ഇത്തവണ ക്ലബ്ബ് ഗോളുകളുടെ കാര്യത്തില്‍ മെസ്സിയെ കടത്തിവെട്ടിയെങ്കിലും ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റിയാനോ പരാജയപ്പെട്ടു. അതോടെ അവാര്‍ഡും പോയി.

എന്നും മെസ്സി തന്നെ?
2009 ലാണ് മെസ്സിയ്ക്ക് ആദ്യമായി ലോകഫുട്‌ബോളര്‍ പുരസ്‌കാരം ലഭിയ്ക്കുന്നത്. എന്നാല്‍ 2007 മുതല്‍ രണ്ടാം സ്ഥാനത്തുണ്ട് മെസ്സി. പുരക്കാരം കിട്ടാതെ പോയ രണ്ട് വര്‍ഷങ്ങളിലും മെസ്സിയ്ക്ക് തന്നെ ആയിരുന്നു രണ്ടാം സ്ഥാനം.

ഏറെ മുന്നില്‍, മെസ്സി തന്നെ
41.33 ശതമാനം വോട്ട് നേടിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. തൊട്ടു താഴെയുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിട്ടിയതാകട്ടെ27.66 ശതമാനം വോട്ടുകള്‍ മാത്രം. നെയ്മറിന്‍റെ കാര്യമാണ് കഷ്ടം... കിട്ടിയത് വെറും 7.86 ശതമാനം വോട്ട് മാത്രം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications