Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ വീണ്ടും മെസ്സി, ബാഴ്‌സലോണയില്‍ പരിശീലനത്തിന് തിരിച്ചെത്തി- വീഡിയോ കാണാം

മാഡ്രിഡ്: ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടുമാറ്റം പരാജയപ്പെട്ട ശേഷം അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി തന്റെ ക്ലബ്ബായ ബാഴ്‌സലോണയുടെ പരിശീലന ക്യാംപില്‍ തിരിച്ചെത്തി. ഈ സീസണില്‍ ക്ലബ്ബ് വിടാനുള്ള എല്ലാ ശ്രമങ്ങളും മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ബാഴ്‌സയുടെ കടുംപിടുത്തത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒടുവില്‍ ക്ലബ്ബുമായൊരു നിയമ പോരാട്ടത്തിന് താല്‍പ്പര്യമില്ലെന്നറിയിച്ച് അദ്ദേഹം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ കരാര്‍ അടുത്ത സീസണില്‍ അവസാനിക്കുന്നതു വരെ ബാഴ്‌സയ്ക്കു വേണ്ടി കളിക്കുമെന്ന ഉറപ്പാണ് മെസ്സി നല്‍കിയത്.

1

തിങ്കളാഴ്ച സ്പാനിഷ് സമയം വൈകീട്ട് നാലു മണിയോടെയാണ് മെസ്സി ബാഴ്‌സയുടെ പരിശീലന ക്യാംപിലെത്തിയത്. തുടര്‍ന്നു പുതിയ കോച്ച് റൊണാള്‍ഡ് കോമാനു കീഴില്‍ അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തു. ബാഴ്‌സയുടെ പരിശീലന ക്യാംപ് നേരത്തേ തന്നെ ആരംഭിച്ചിരുന്നെങ്കിലും മെസ്സി ക്യാംപില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയയിരുന്നു താരം. തുടര്‍ന്നു മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജെയുമായി ബാഴ്‌സ ബോര്‍ഡ് അധികൃതര്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തന്റെ കൂടുമാറ്റം അസാധ്യമാണെന്നു തിരിച്ചറിഞ്ഞ മെസ്സി ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ സമ്മതിച്ചത്.

ബാഴ്സലോണയില്‍ ലയണല്‍ മെസ്സിയുടെ ആദ്യ പരിശീലന സെഷന്‍റെ വീഡിയോ കാണാം

ബാഴ്‌സ വിടണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും ക്ലബ്ബിനായി തുടര്‍ന്നും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്ന് മെസ്സി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫുട്‌ബോള്‍ കരിയറിലെ അവസാനത്തെ വര്‍ഷങ്ങള്‍ സന്തോഷകരമായി ചെലവിടുന്നതിനു വേണ്ടിയാണ് ക്ലബ്ബ് വിടാന്‍ ആഗ്രഹിച്ചതെന്നും പക്ഷെ ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബര്‍ട്ടോമു തന്റെ വാക്ക് ലംഘിക്കുകയും ക്ലബ്ബില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നും താരം പറഞ്ഞിരുന്നു.

പുതിയ സീസണില്‍ വീണ്ടും ബാഴ്‌സയ്ക്കു വേണ്ടി കളിക്കുമ്പോള്‍ ടീമംഗങ്ങളായ ചില അടുത്ത സുഹൃത്തുക്കള്‍ മെസ്സിക്കൊപ്പമുണ്ടാവില്ല. മെസ്സിയുടെ അടുത്ത സുഹൃത്തും അയല്‍ക്കാരനുമായ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്, ചിലി മിഡ്ഫീല്‍ഡര്‍ ആര്‍ത്യുറോ വിദാല്‍ എന്നിവരാണ് ടീം വിടാനൊരുങ്ങുന്നത്. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ച് ഇതിനകം തന്റെ പഴയ തട്ടകമായ സെവിയ്യയിലേക്കു മടങ്ങിക്കഴിഞ്ഞു. സുവാരസ് യുവന്റസിലേക്കും വിദാല്‍ ഇന്റര്‍മിലാനിലേക്കും ചേക്കേറാന്‍ തയ്യാറെടുക്കുകയാണ്.

2

ബാഴ്‌സയുടെ പുതിയ കോച്ച് കോമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മെസ്സി ക്ലബ്ല് വിടാന്‍ ആഗ്രഹിക്കുന്നതായി അധികൃതരെ രേഖാമൂലം അറിയിച്ചത്. ഇവിടെ കളിക്കാന്‍ ആഗ്രഹിക്കുകയും കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്ന താരങ്ങളെ തനിക്ക് ആവശ്യമുള്ളൂവെന്ന് കോമാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പുതിയ സീസണിനു മുമ്പ് ശനിയാഴ്ച ഗിംനാസ്റ്റിക് ടറാഗോനയ്‌ക്കെതിരേ ബാഴ്‌സ സൗഹൃദ മല്‍സരം കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ മെസ്സി കളിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ മാസം നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടു ബാഴ്‌സ 2-8നു നാണംകെട്ട ശേഷം മെസ്സി ടീമിനായി കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയായിരിക്കും ഇത്.

Story first published: Tuesday, September 8, 2020, 10:40 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+