Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടികള്‍ തരാമെന്നു സൗദി ക്ലബുകള്‍, ഇവര്‍ നോ പറഞ്ഞു!! സൂപ്പര്‍ താരങ്ങള്‍ ആരൊക്കെ?

ലോക ഫുട്‌ബോളിലെ പുത്തന്‍ ശക്തികളായി അതിവേഗത്തില്‍ വളര്‍ന്നുവരുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ യൂറോപ്യന്‍ ലീഗുകളെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്കു അവര്‍ മാറിയിരിക്കുകയാണ്. പണം വാരിയെറിഞ്ഞ് നിരവധി സൂപ്പര്‍ താരങ്ങളെ സൗദിയിലെ പല ക്ലബ്ബുകളും ഇതിനകം റാഞ്ചുകയും ചെയ്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരടക്കമുള്ളവരെ മോഹ വില നല്‍കിയാണ് യൂറോപ്പില്‍ നിന്നും സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കിയത്. കൂടാതെ കരീം ബെന്‍സെമ, എന്‍ഗോളോ കാന്റെ തുടങ്ങി യൂറോപ്യന്‍ ഫുട്‌ബോളില്‍ മിന്നിച്ച പലരും ഇപ്പോള്‍ സൗദി പ്രോ ലീഗിലാണ് പന്തു തട്ടുന്നത്. എന്നാല്‍ സൗദി ക്ലബ്ബുകളുടെ വമ്പന്‍ ഓഫറുകള്‍ വേണ്ടെന്നു വച്ചിട്ടുള്ള ചില സൂപ്പര്‍ താരങ്ങളുമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

MARCUS RASHFORD

മാര്‍ക്കസ് റഷ്‌ഫോര്‍ഡ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ മുന്നേറ്റനിരക്കാരനുമായ മാര്‍ക്കസ് റഷ്‌ഫോര്‍ഡാണ് ലിസ്റ്റിലെ ഒരാള്‍. ഈ മാസം ട്രാന്‍സ്ഫര്‍ വിപണി തുറന്നപ്പോള്‍ സൗദി പ്രോ ലീഗില്‍ നിന്നുള്ള മൂന്നു ക്ലബ്ബുകളാണ് വലിയ ഓഫറുകളുമായി താരത്തെ സമീപിച്ചത്.

പക്ഷെ ഇവ നിഷേധിച്ച റഷ്‌ഫോര്‍ഡ് സൗദിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 27 കാരനായ താരം സൗദിയിലേക്കുള്ള കൂടുമാറ്റം വേണ്ടെന്നു വച്ചത്. യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചെങ്കില്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂവെന്നു റഷ്‌ഫോര്‍ഡിനു നല്ല ബോധ്യവുമുണ്ട്.

ലയണല്‍ മെസ്സി

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളും അര്‍ജന്റൈന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയും സൗദിയില്‍ നിന്നുള്ള ഓഫര്‍ വേണ്ടെന്നു വച്ചയാളാണ്. സൗദിയിലേക്കു ചേക്കേറിയിരുന്നെങ്കില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിഫം പറ്റുന്ന അത്‌ലറ്റായി അദ്ദേഹം മാറിയേനെ.

ഏകദേശം ഒരു ബില്ല്യണ്‍ ഡോളറാണ് മെസ്സിക്കു സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇതിനോടു നോ പറഞ്ഞ മെസ്സി അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം സഹ ഉടമ കൂടിയായിട്ടുള്ള ടീമാണിത്.

LIONEL MESSI

ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചാണ് സൗദിയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ച മൂന്നാമത്തെയാള്‍. റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ അദ്ദേഹത്തിനായി ചില സൗദി ക്ലബ്ബുകള്‍ വല വിരിച്ചിരുന്നു.

മൂന്നു സീസണുകളിലേക്കു 171 മില്ല്യണ്‍ യൂറോയാണ് ഒരു ടീം മോഡ്രിച്ചിനു പ്രതിഫലമായി ഓഫര്‍ ചെയ്തത്. പക്ഷെ മാഡ്രിഡില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ താരം ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.

സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സാണ് സൗദി അറേബ്യന്‍ ലീഗില്‍ നിന്നുള്ള ഓഫര്‍ നിരസിച്ച താരങ്ങളില്‍ അടുത്തയാള്‍. ദീര്‍ഘകാലം ബാഴ്‌സലോണയുടെ ഭാഗമായിരുന്ന അദ്ദേഹം 2023 മേയിലാണ് ക്ലബ്ബ് വിടുന്നതായി പ്രഖ്യാപനം നടത്തിയത്.

ഇതിനു പിന്നാലെ സൗദി പ്രോ ലീഗില്‍ നിന്നുള്ള നാലു ക്ലബ്ബുകള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. പക്ഷെ സൗദിയിലേക്കു മാറാന്‍ ബുസ്‌ക്വെറ്റ്‌സിനു താല്‍പ്പര്യമില്ലായിരുന്നു. ബാഴ്‌സയിലെ മുന്‍ ടീമംഗം കൂടിയായ ലയണല്‍ മെസ്സിയുടെ വഴിയെ അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ ഓഫര്‍ താരം സ്വീകരിക്കുകയും ചെയ്തു.

Story first published: Saturday, January 4, 2025, 20:03 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+