Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം ഫാന്‍സിന്റെ പോലും കൂവല്‍ കിട്ടി!! സൂപ്പര്‍ ഫുട്‌ബോളര്‍മാര്‍ ആരെല്ലാം? മെസ്സിയുമുണ്ട്

ഫുട്‌ബോളെന്ന ഗെയിമിനെ ഏറെ ആവേശകരമാക്കി മാറ്റിയെടുക്കുന്നത് മിന്നല്‍ നീക്കങ്ങളോ, അദ്ഭുത ഗോളുകളോ മാത്രമല്ല, 90 മിനിറ്റും ആര്‍പ്പുവിളിച്ച് സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാറുള്ള ആരാധകര്‍ കൂടിയാണ്. കാണികളൊഴിഞ്ഞ ഒരു വേദിയില്‍ കളിക്കുകയെന്നത് ഏതൊരു ഫുട്‌ബോളറും ആഗ്രഹിക്കാത്ത കാര്യം തന്നെയായിരിക്കും. കാരണം കാണികളുടെ ആക്രോശവും സ്‌നേഹവും പിന്തുണയുമാണ് താരങ്ങളുടെ കാലുകള്‍ക്കു വേഗതയും മനസ്സിന് ആത്മവിശ്വാസവും പോരാട്ടവീര്യവുമെല്ലാം നല്‍കാറുള്ളത്.

എന്നാല്‍ ഇതേ കാണികള്‍ തന്നെ കളിക്കാര്‍ക്കു നേരെ തിരിഞ്ഞാല്‍ എങ്ങനെയിരിക്കും? ഇതു സ്വന്തം ടീമിന്റെ ഫാന്‍സ് തന്നെയാണെങ്കില്‍ അതു ഏതൊരു വമ്പന്‍ താരത്തെയും മാനസികമായും ശാരീരികമായും തളര്‍ത്തുക തന്നെ ചെയ്യും. സ്വന്തം ടീമിന്റെ ആരാധകരാല്‍ അധിക്ഷേപിക്കപ്പെട്ട ചില വമ്പന്‍ താരങ്ങള്‍ ലോക ഫുട്‌ബോളിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

LIONEL MESSI

ലയണല്‍ മെസ്സി

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റൈന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. നേരത്തേ ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മയ്‌നു വേണ്ടി കളിച്ചപ്പോഴായിരുന്നു അദ്ദേഹം ഇതേ ടീമിന്റെ കാണികളാല്‍ അധിക്ഷേപിക്കപ്പെട്ടത്. 2022 മാര്‍ച്ചില്‍ ഫ്രഞ്ച് ലീഗ് മല്‍സരത്തില്‍ ബോര്‍ഡോയ്‌ക്കെതിരേ കളിച്ചപ്പോഴായിരുന്നു സ്വന്തം ടീമിന്റെ ആരാധകര്‍ തന്നെ മെസ്സിയെ കളിയാക്കിയത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റയല്‍ മാഡ്രിഡുമായി നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ മികച്ച ലീഡ് നേടിയ ശേഷം ടീം അതു കൈവിട്ടതാണ് പിഎസ്ജി ആരാധകരെ ക്ഷുഭിതരാക്കിയത്. ബോര്‍ഡോയ്‌ക്കെതിരേ ഇറങ്ങിയപ്പോള്‍ മെസ്സിയെ മാത്രമല്ല, ടീമംഗമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെയും കാണികള്‍ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തു.

വെയ്ന്‍ റൂണി

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. അന്താരാഷ്ട്ര കരിയറിന്റെ അവസാന കാലത്തായിരുന്നു ഇംഗ്ലീഷ് ടീമിന്റെ എക്കാലത്തെയും മികച്ച ഗോളടിവീരനായ അദ്ദേഹം കാണികളുടെ പരിഹാസ പാത്രമായത്.

2016ലെ യൂറോ കപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ നിരാശാജനകമായ പ്രകടനമാണ് ആരാധകരെ നിരാശരും പ്രകോപിതരുമാക്കിയത്. പിന്നീട് മാള്‍ട്ടയുമായുള്ള ഒരു കളിയില്‍ റൂണി ഇംഗ്ലണ്ട് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ അവര്‍ കൂവി വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. കളിയില്‍ താരത്തിന്റെ പ്രകടനവും തീര്‍ത്തും നിരാശാജനകമായിരുന്നു.

ഇതു കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം സ്ലൊവേനിയക്കെതിരായ അടുത്ത കളിയില്‍ നിന്നും റൂണിയെ അന്നത്തെ ഇംഗ്ലണ്ട് കോച്ചായിരുന്ന ഗരെത് സൗത്ത്‌ഗേറ്റ് പുറത്താക്കുകയും ചെയ്തു. അതിനു ശേഷം ദേശീയ ടീമിനായി താരം കളിക്കുകയും ചെയ്തിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.

GARETH BALE

ഗരെത് ബേല്‍

വെയ്ല്‍സിന്റെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന ഗരെത് ബേലും ഈ തരത്തില്‍ സ്വന്തം കാണികളുടെ പരിഹാസമേറ്റു വാങ്ങിയിട്ടുണ്ട്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായി കളിച്ചിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിനു മോശം അനുഭവമുണ്ടായത്.

ഒരു തവണ മാത്രമല്ല പല തവണ റയല്‍ ആരാധകരില്‍ നിന്നും ബേലിന് ഈ തരത്തില്‍ മോശം അനുഭവങ്ങളിണ്ടായിട്ടുണ്ട്. പക്ഷെ ഇതൊന്നും ബേലിനെ തളര്‍ത്തിയിരുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് കളിക്കളത്തിലെ ഈ മോശം അനുഭവങ്ങള്‍ക്കു അദ്ദേഹം അവര്‍ക്കു മറുപടി നല്‍കിയിട്ടുള്ളത്.

Story first published: Friday, January 3, 2025, 15:10 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+