Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ആരാ മോന്‍... റെക്കോര്‍ഡിട്ട് വീണ്ടും ഹാട്രിക്

മാഡ്രിഡ്: ഇപ്പോള്‍ എല്ലാവരും ക്രിക്കറ്റിന്റെ ജ്വരത്തിലാണ്. ലോകകപ്പ് നടക്കുകയല്ലേ... എന്നാലും നമുക്ക് ഫുടോബളിനേയും മെസ്സിയേയും മറക്കാന്‍ കഴിയുമോ...?

മെസ്സിയെ നമ്മള്‍ മറക്കാന്‍ ശ്രമിച്ചാലും അദ്ദേഹം അതിന് സമ്മതിക്കില്ല. ഇപ്പോഴിതാ ഒരു പുതിയ റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ അദ്ദേഹം എഴുതി ചേര്‍ത്തിരിക്കുന്നു. മാത്രമല്ല, ടീമിന് ഒരു ഉഗ്രന്‍ ജയവും.

Lionel Messi

ലാലിഗയില്‍ റയോ വാലന്‍സനോക്കെതിരെ ഹാട്രിക് നേടിയാണ് മെസ്സി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ലാലിഗയില്‍ ഏറ്റവും അധികം ഹാട്രിക് എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമായിരുന്നു മെസ്സി. എന്നാല്‍ വാലന്‍സനോക്കെതിരെയുള്ള ഹാട്രിക്കോടെ ആ റെക്കോര്‍ഡ് ഇനി മെസ്സിക്ക് മാത്രം റെക്കോര്‍ഡ്. സ്പാനിഷ് ലീഗിലെ ഹാട്രിക് റെക്കോര്‍ഡും ഇനി മെസ്സിക്കൊപ്പം. 12 മിനിട്ടിനുള്ളിലാണ് ഈ മൂന്ന് ഗോളും മെസ്സി സ്വന്തമാക്കിയത്.

ഒന്നിനെതികരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയിച്ചത്. മെസ്സി മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ സുവാരസ് രണ്ട് ഗോളുകള്‍ അടിച്ചു. തകര്‍പ്പന്‍ വിജയത്തോടെ ലീഗില്‍ പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്താനും ബാഴ്‌സക്ക് കഴിഞ്ഞു.

ചിരവൈരികളായ റയല്‍ മാഡ്രിഡ് ആയിരുന്നുലീഗില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ ബില്‍ബാനോയ്ക്ക് മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ അടിയറവ് പറഞ്ഞിരുന്നു. ഇതോടൊപ്പം ബാഴ്‌സ നേടിയ വമ്പന്‍ വിജയം കൂടി ആയപ്പോള്‍ അവര്‍ പോയന്റ് നിയില്‍ താഴപ്പോയി.

Story first published: Monday, March 9, 2015, 8:56 [IST]
Other articles published on Mar 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+