ആധുനിക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. അര്‍ജന്റീനന്‍ നായകനായ മെസി ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ചവനാണെന്ന് തന്നെ പറയാം. ബാഴ്‌സലോണ, അര്‍ജന്റീന ടീമുകള്‍ക്കായി ഗോളുകളും റെക്കോഡുകളും വാരിക്കൂട്ടിയ മെസി ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് കളിക്കുന്നത്. സാമ്പത്തികമായി പ്രയാസം നേരിട്ടതോടെ ബാഴ്‌സലോണയില്‍ നിന്ന് മെസി പടിയിറങ്ങുകയാണ്. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കായി കളിച്ചു.
ഇതിന് ശേഷമാണ് മെസി ഇന്റര്‍ മയാമിയിലേക്ക് പോകുന്നത്. ഡേവിഡ് ബെക്കാമിന്റെ ഇടപെടലാണ് മെസിയുടെ കൂടുമാറ്റത്തിന് കാരണമായി മാറിയത്. എന്തായാലും ഇന്റര്‍ മയാമിക്കായി തകര്‍ത്തു കളിക്കാന്‍ മെസിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ഇന്റര്‍ മയാമിക്കൊപ്പം മെസി തുടര്‍ന്നേക്കില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ മെസി ഇതുമായി ബന്ധപ്പെട്ട് ടീം ഉടമകളിലൊരാളായ ഡേവിഡ് ബെക്കാമിന് സന്ദേശമയച്ചുവെന്നാണ് വിവരം.
ഇന്റര്‍ മിയാമിക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താത്ത മെസി ക്ലബ്ബ് ലോകകപ്പിനായി പടയൊരുക്കത്തിലാണ്. അര്‍ജന്റീനയുടെ ടീമില്‍ മെസിയും ഉള്‍പ്പെട്ടതോടെ ദേശീയ ടീമിനൊപ്പം കളിക്കാന്‍ മെസി ഇന്റര്‍ മയാമിക്കൊപ്പം നിരാശപ്പെടുത്തിയെന്ന തരത്തില്‍ ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മെസിയുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. മെസിയുടെ ഭാവിയെക്കുറിച്ച് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് ഇന്റര്‍ മയാമി പരിശീലകന്‍ തന്നെ വ്യക്തമാക്കിയത്.
ടീമാണ് പ്രധാനപ്പെട്ടതെന്നും വ്യക്തികള്‍ക്കല്ല പ്രാധാന്യമെന്നുമാണ് പരിശീലകനായ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ മിററിനോട് വ്യക്തമാക്കിയത്. ഇതില്‍ നിന്ന് തന്നെ മെസിയുമായുള്ള പരിശീലകന്റെ അതൃപ്തി വ്യക്തമാണ്. മെസി കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ അര്‍ജന്റീനക്കായി അടുത്ത ലോകകപ്പ് കളിക്കാന്‍ മെസിയുണ്ടായേക്കുമെന്നാണ് വിവരം. മെസിയുടെ കീഴില്‍ അവസാന സീസണില്‍ അര്‍ജന്റീന കപ്പ് നേടിയിരുന്നു.

കോപ്പാ അമേരിക്കയിലും മെസി അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കി. അടുത്ത ലോകകപ്പില്‍ അര്‍ജന്റനാക്കി കളിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാനാവും മെസിയുടെ പദ്ധതി. ഇന്റര്‍ മയാമി വിട്ടാല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മെസി ബാഴ്‌സലോണക്കായി കളിച്ച് വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അവസാന സമയത്ത് തിരിച്ചുവരവ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
ബാഴ്‌സലോണക്ക് മെസിയെ വലിയ തുകയ്ക്ക് ടീമിലേക്കെത്തിക്കാന്‍ സാധിക്കില്ല. സാമ്പത്തികമായി ബാഴ്‌സലോണ ഇപ്പോള്‍ പ്രയാസപ്പെടുകയാണ്. പഴയ ക്ലബ്ബിലേക്കെത്താന്‍ മെസി സാമ്പത്തികമായി വിട്ടുവീഴ്ച ചെയ്യാനും സാധ്യതകളുണ്ട്. എന്തായാലും മെസിയുടെ കൂടുമാറ്റത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ സജീവമായി കാണുന്നത്.