Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍ മയാമിയോട് ഗുഡ്‌ബൈ, മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; വമ്പന്‍ കൂടുമാറ്റം ഉടന്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. അര്‍ജന്റീന സ്‌ട്രൈക്കര്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്കും പിന്നീട് ഇന്റര്‍ മയാമിയിലേക്കും കൂടുമാറുകയായിരുന്നു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിക്കൊപ്പം അടുത്ത സീസണില്‍ മെസി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ട് വന്നതുമുതല്‍ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ മെസി എങ്ങോട്ടാണെന്നതായിരുന്നു പ്രധാന ചോദ്യം. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഏറ്റവും സജീവമായി നില്‍ക്കുന്ന റിപ്പോര്‍ട്ട് മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുമെന്നതായിരുന്നു. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. മുന്‍ ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കമാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോള നടത്തുന്നത്.

ബാഴ്‌സലോണയില്‍ ഗാര്‍ഡിയോളക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് മെസി. ഗാര്‍ഡിയോളയുമായി അടുത്ത ബന്ധമാണ് മെസിക്കുള്ളത്. അതുകൊണ്ടുതന്നെ മെസിയെ സിറ്റിയിലേക്കെത്തിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് ഗാര്‍ഡിയോള നടത്തുന്നത്. ആദ്യ ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെന്നും മെസിക്ക് കൂടുമാറ്റത്തിന് താല്‍പര്യമുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രീമിയര്‍ ലീഗിലേക്ക് മെസി എത്തിയാല്‍ അത് പോരാട്ടം കടുപ്പിക്കുമെന്നുറപ്പാണ്.

അടുത്ത ലോകകപ്പ് കളിക്കാന്‍ മെസി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന നിലവാരമുള്ള ക്ലബ്ബില്‍ കളിക്കേണ്ടത് മെസിയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോക്ക് മെസിയെ സംബന്ധിച്ച് എളുപ്പമല്ല. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന ബാഴ്‌സലോണക്ക് മെസിയെ ടീമിലേക്ക് തിരികെ കൊണ്ടുവരിക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ മെസി സിറ്റിയിലേക്ക് കൂടുമാറാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

lionel messi

മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പ്രീമിയര്‍ ലീഗിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ചെല്‍സിയിലേക്കെത്താന്‍ റൊണാള്‍ഡോ ശ്രമം നടത്തുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെസി പ്രീമിയര്‍ ലീഗിലേക്കെത്തിയാല്‍ പിന്നാലെ തന്നെ റൊണാള്‍ഡോയും പ്രീമിയര്‍ ലീഗിലേക്കെത്തിയേക്കും. അങ്ങനെ വന്നാല്‍ വീണ്ടും സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്നത് ആരാധകര്‍ക്ക് കാണാനാവും. എന്നാല്‍ ഇതിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

നിലവില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി 27 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഇത്തവണ കപ്പിലേക്കെത്തുകയെന്നത് ഇനിയും സിറ്റിക്ക് സാധ്യമാണ്. എന്നാല്‍ തുടര്‍ ജയങ്ങള്‍ തന്നെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സൂപ്പര്‍ താരങ്ങളിലൊരാളെ ടീമിലേക്കെത്തിക്കാനാണ് ഗാര്‍ഡിയോള ശ്രമിക്കുന്നത്. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ കൂടുതല്‍ സാധ്യത മെസിക്ക് തന്നെയാണ്.

Story first published: Wednesday, December 25, 2024, 17:03 [IST]
Other articles published on Dec 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+