Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കു 700ാം ഗോള്‍, ബാഴ്‌സയ്ക്കു സമനില മാത്രം; യുനൈറ്റഡിനും യുവന്റസിനും ജയം

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മിന്നും ജയവുമായി മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോപ്പ് ഫോര്‍ സാധ്യതകള്‍ സജീവമാക്കി. എന്നാല്‍ സ്പാനിഷ് ലാ ലിഗയില്‍ വീണ്ടുമൊരു സമനിലയോടെ ബാഴ്‌സലോണയുടെ കിരീടമോഹങ്ങള്‍ക്കു വീണ്ടും തിരിച്ചടി നേരിട്ടു. ഇറ്റാലിയന്‍ സെരി എയില്‍ നിലവിലെ ജേതാക്കളായ യുവന്റസ് മികച്ച ജയത്തോടെ ഒന്നാംസ്ഥാനം നിലനിര്‍ത്തി.

പ്രീമിയര്‍ ലീഗിലെ എവേ മല്‍സരത്തില്‍ ബ്രൈറ്റണിനെയാണ് യുനൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ലാ ലിഗയില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡുമായി ബാഴ്‌സ 2-2ന്റെ സമനില സമ്മതിക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 3-0ന് ലെഗന്‍സിനെയും മയോര്‍ക്ക 5-1ന് സെല്‍റ്റയെയും തകര്‍ത്തു. സെരിഎയില്‍ യുവന്റസ് 3-1ന് ജെനോയെയാണ് തോല്‍പ്പിച്ചത്. ലാസിയോ 2-1ന് ടൊറിനോയെ കീഴടക്കി.

1

മെസ്സിക്കു 700ാം ഗോള്‍

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കരിയറിലെ 700ാം ഗോള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലാ ലിഗയില്‍ ബാഴ്‌സയെ ജയിപ്പിക്കാന്‍ ഇത് മതിയായിരുന്നില്ല. 50ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ചരിത്രം കുറിച്ച മെസ്സിയുടെ ഗോള്‍, 11ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയുടെ സെല്‍ഫ് ഗോളിലാണ് ബാഴ്‌സ മുന്നിലെത്തിയത്. അത്‌ലറ്റികോയുടെ രണ്ടു ഗോളും സോളിന്റെ വകയായിരുന്നു.

മെസ്സി നേടിയ 700 ഗോളുകള്‍ 630ഉം ബാഴ്‌സയ്ക്കു വേണ്ടിയായിരുന്നു. ശേഷിച്ച 70 ഗോളുകള്‍ അര്‍ജന്റൈന്‍ കുപ്പായത്തിലാണ് അദ്ദേഹം നേടിയത്. നിലവില്‍ മല്‍സരരംഗത്തുള്ളളവരില്‍ 700 ഗോള്‍ ക്ലബ്ബില്‍ അംഗമായ രണ്ടാമത്തെ താരമാണ് മെസ്സി. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് നേരത്തേ ഈ നേട്ടത്തിന് അര്‍ഹനായത്. 1002 പ്രൊഫഷണല്‍ മല്‍സരങ്ങളില്‍ നിന്നും 725 ഗോളുകള്‍ റോണോ നേടിക്കഴിഞ്ഞു. മെസ്സിക്കു 700 ഗോളുകള്‍ പൂര്‍ത്തിയാക്കാന്‍ 860 മല്‍സരങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. റൊണാള്‍ഡോയ്ക്കാവട്ടെ 700 തികയ്ക്കാന്‍ മെസ്സിയേക്കാള്‍ 100ല്‍ അധികം മല്‍സരങ്ങള്‍ വേണ്ടിവന്നിരുന്നു.

ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണ് സമനിലയോടെ ബാഴ്‌സ പാഴാക്കിയത്. റയലിനേക്കാള്‍ ഒരു പോയിന്റ് പിന്നില്‍ രണ്ടാംസ്ഥാനത്തു തന്നെ തുടരുകയാണ് ബാഴ്‌സ. അടുത്ത മല്‍സരം ജയിച്ചാല്‍ റയല്‍ ലീഡ് നാലു പോയിന്റാക്കി ഉയര്‍ത്തും.

2

ഫെര്‍ണാണ്ടസിന് ഡബിള്‍

യുനൈറ്റഡിന്റെ പുതിയ സൈനിങാ പോര്‍ച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഹെര്‍ണാണ്ടസ് മികച്ച ഫോം തുടരുകയാണ്. ബ്രൈറ്റണിനെതിരേ ബ്രൂണോയുടെ ഇരട്ടഗോളുകളാണ് യുനൈറ്റഡിന് അനായാസ ജയം സമ്മാനിച്ചത്. 29, 50 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 17ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡാണ് ആദ്യ ഗോളിന് അവകാശി.

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ എട്ടാമത്തെ മല്‍സരമാണ് യുനൈറ്റഡ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ലീഗില്‍ ആദ്യ 3-4 പൊസിഷനില്‍ ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷകള്‍ ഇതോടെ സജീവമായിട്ടുണ്ട്. ലീഗിലെ മൂന്നാംസ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയേക്കാള്‍ മൂന്നു പോയിന്റ് മാത്രം പിന്നിലാണ് യുനൈറ്റഡ്.

3

യുവന്റസ് മുന്നോട്ട് തന്നെ

സെരി എയില്‍ കിരീടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് യുവന്റസ്. ജെനോയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പൗലോ ഡിബാല (50), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (56), ഡഗ്ലസ് കോസ്റ്റ (73) എന്നിവരുടെ ഗോളുകളാണ് യുവന്റസിനു ജയം നേടിക്കൊടുത്തത്. രണ്ടാംസ്ഥാനക്കാരായ ലാസിയോയുമായുള്ള അകലം യുവന്റസ് നാലു പോയിന്റാക്കി നിലനിര്‍ത്തുകയും ചെയ്തു.

Story first published: Wednesday, July 1, 2020, 9:16 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+