Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രീകിക്ക് മാജിക്കുമായി മെസ്സി, ബാഴ്‌സയ്ക്ക് മിന്നും ജയം; ജര്‍മനിയില്‍ ഡോട്മുണ്ടും ബയേണും മുന്നോട്ട്

ബാഴ്‌സലോണ/ മ്യൂണിക്ക്/റോം: ഫ്രീകിക്ക് മാജിക്കില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ഡബിളടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഏവേ മല്‍സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തകര്‍ക്കുകയായിരുന്നു. 17, 65 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളുകള്‍. ഒസ്മാനെ ഡെംബാലെ, ലൂയിസ് സുവാറസ് എന്നിവരാണ് ബാഴ്‌സയുടെ മറ്റു സ്‌കോറര്‍മാര്‍.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് 3-0ന് അലാവസിനെയും സെല്‍റ്റ 3-2ന് വിയ്യാറയലിനെയും തോല്‍പ്പിച്ചപ്പോള്‍ സെവിയ്യയെ 1-1ന് വലന്‍സിയ സമനിലയില്‍ തളച്ചു. ലീഗില്‍ 15 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 31 പോയിന്റുമായി ബാഴ്‌സയാണ് തലപ്പത്ത്. 28 പോയിന്റുമായി സെവിയ്യയും അത്‌ലറ്റികോയുമാണ് തൊട്ടുപിന്നില്‍. ഒരു മല്‍സരം കുറച്ചു കളിച്ച മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

messi

അതേസമയം, ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ടും വിജയത്തോടെ മുന്നേറി. ബയേണ്‍ 3-0ന് നേണ്‍ബര്‍ഗിനെയും ഡോട്മുണ്ട് 2-1ന് ഷാല്‍ക്കെയെയും പരാജയപ്പെടുത്തുകയായിരുന്നു. ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോള്‍ നേടി. ലീഗില്‍ 13 മല്‍സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ഡോട്മുണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 24 പോയിന്റുമായി ബയേണ്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി 4-0ന് ഫ്രോസിനോണിനെ തോല്‍പ്പിച്ചപ്പോള്‍ റോമ-കാഗ്ലിയാരി, ലാസിയോ-സാംഡോറിയ മല്‍സരങ്ങള്‍ 2-2ന് അവസാനിച്ചു.

Story first published: Sunday, December 9, 2018, 14:08 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+