Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

644ാം ഗോള്‍, ലയണല്‍ മെസ്സി ഇനി പെലെയ്ക്കും മുകളില്‍! കുറിച്ചത് ലോക റെക്കോര്‍ഡ്

മാഡ്രിഡ്: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഗോളടിയില്‍ പുതിയ റെക്കോര്‍ഡിട്ടു. സാക്ഷാല്‍ പെലെയാണ് മെസ്സി പിന്നിലാക്കിയത്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബ്രസീല്‍ ഇതിഹാസത്തിന്റെ റെക്കോര്‍ഡ് മെസ്സി പഴങ്കഥയാക്കുകയായിരുന്നു. സ്പാനിഷ് ലാ ലിഗയിലെ കഴിഞ്ഞ മല്‍സരത്തില്‍ വല്ലഡോലിഡിനെ ബാഴ്‌സ 3-0നു തകര്‍ത്തുവിട്ട കളിയില്‍ ടീമിന്റെ അവസാന ഗോള്‍ മെസ്സിയുടെ വകയായിരുന്നു. ഇതോടെ ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തി.

1

ബാഴ്‌സലോണ ജഴ്‌സിയില്‍ മെസ്സിയുടെ 644ാമത്തെ ഗോളായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി 1956-74 കാലഘട്ടത്തില്‍ 19 സീസണുകളിലായി 643 ഗോളുകള്‍ പെലെ അടിച്ചെടുത്തിരുന്നു. ഈ ലോക റെക്കോര്‍ഡാണ് മെസ്സിക്കു മുന്നില്‍ വഴി മാറിയത്. 2005ലായിരുന്നു അദ്ദേഹം ബാഴ്‌സയ്ക്കു വേണ്ടി കന്നി ഗോള്‍ നേടിയത്. പിന്നീട് ബാഴ്‌സയുടെ ഐക്കണ്‍ താരമായി മെസ്സി മാറി. 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യന്‍സ് ട്രോഫികളുമടക്കം നിരവധി ട്രോഫികളില്‍ ബാഴ്‌സയ്‌ക്കൊപ്പം പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതെങ്കിലും റെക്കോര്‍ഡ് തിരുത്താന്‍ കഴിയുമെന്നു താന്‍ ചിന്തിച്ചിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ ഈ റെക്കോര്‍ഡ്. ഇത്രയും വര്‍ഷങ്ങള്‍ തന്നെ സബഹായിച്ച ടീമംഗങ്ങള്‍, കുടുംബ, സുഹൃത്തുക്കള്‍ തുടങ്ങി ഓരേ ദിവസവും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നു മെസ്സി ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

അതേസമയം, ലാ ലിഗയിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 1-0നു വലന്‍സിയയെയും അത്‌ലറ്റികോ മാഡ്രിഡ് 2-0നു റയല്‍ സോസിഡാഡിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ- വിയ്യാറയലല്‍, ലെവന്റെ- ഹ്യുസ്‌ക മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചു.

അതേസമയം, ഇംഗ്ലീഷ് ലീഗ് കപ്പില്‍ മിന്നും വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലിലേക്കു മുന്നേറി. കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആഴ്‌സനലിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു സിറ്റി തുരത്തുകയായിരുന്നു. ഗബ്രിയേല്‍ ജെസ്യൂസ്, റിയാദ് മെഹ്‌റസ്, ഫില്‍ ഫോഡന്‍, അയ്മറിക്ക് ലപ്പോര്‍ട്ടെ എന്നിവരുടെ വകയായിരുന്നു സിറ്റിയുടെ ഗോളുകള്‍. ആഴ്‌സനലിന്റെ ആശ്വാസഗോള്‍ അലെക്‌സാണ്ടര്‍ ലക്കാസറ്റെയുടെ വകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ബ്രെന്‍ഡ്‌ഫോര്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിനു ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസ് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. ഹോം മാച്ചില്‍ ഫിയൊറെന്റീന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു യുവന്റസിനെ മുക്കുകയായിരുന്നു. സീസണില്‍ യുവന്റസിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്. ലീഗിലെ മറ്റൊരു കളിയില്‍ ക്രൊറ്റോണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പാര്‍മയെ മറികടന്നു.

Story first published: Wednesday, December 23, 2020, 11:43 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+