മാഡ്രിഡ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി യൂറോപ്പില്‍ നൂറ് ഗോളുകള്‍ സ്വന്തമാക്കി. ബാഴ്‌സലോണ ജഴ്‌സിയില്‍ മാത്രം യൂറോപ്യന്‍ ഫുട്‌ബോളില്‍ കളിക്കാനിറങ്ങിയ മെസി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഒളിമ്പ്യാകോസിനെതിരെ സ്‌കോര്‍ ചെയ്തതോടെയാണ് നൂറ് ഗോളുകളിലെത്തിയത്.
യൂറോപ്പില്‍ നൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് മെസി. ആദ്യം ഈ നേട്ടത്തിലെത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 151 മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റിയാനോ 112 ഗോളുകളുമായി ഒന്നാം സ്ഥാനത്താണ്. മെസിയുടെ സെഞ്ച്വറി ഗോള്‍ പിറന്നത് 122 മത്സരങ്ങളില്‍ നിന്നാണ്.

അറുപത്തൊന്നാം മിനുട്ടിലായിരുന്നു മെസിയുടെ സ്‌കോറിംഗ്. മത്സരം ബാഴ്‌സലോണ 3-1ന് ജയിച്ചു. രണ്ടാം പകുതിയില്‍ ലുകാസ് ഡിഗ്നെ നേടിയ ഗോളിന് വഴിയൊരുക്കിയും മെസി പ്രധാന റോള്‍ വഹിച്ചു.
ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ ചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷമായിരുന്നു മെസിയുടെ സ്‌കോറിംഗ്. അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത് സൂപ്പര്‍താരപദവി നിലനിര്‍ത്തിയ മെസി ചാമ്പ്യന്‍സ് ലീഗിലും മികവറിയിക്കുകയാണ്.