Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മെസ്സി സ്വന്തം പിതാവിനെ കോടതിയില്‍ തള്ളിപ്പറഞ്ഞു

ബാഴ്‌സലോണ: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്ക് സ്പാനിഷ് കോടതി വിധിച്ചത് 21 മാസത്തെ തടവ് ശിക്ഷയാണ്. കൂടാതെ ഏതാണ്ട് 15 കോടി രൂപയോളം പിഴയും. കേസില്‍ മെസ്സി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പക്ഷേ സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ് മെസ്സി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിയ്ക്കുന്നതാണ്. ഇന്ത്യയില്‍ പല സെലിബ്രിറ്റികളും പണത്തിന്റെ കാര്യത്തില്‍ ബന്ധുക്കളേയും രക്ഷിതാക്കളേയും ഒക്കെ തള്ളിപ്പറഞ്ഞ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്.

മെസ്സി എന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വെറും ഒരു ഫുട്‌ബോള്‍ താരം മാത്രം ആയിരുന്നില്ല. എന്തിനാണ് മെസ്സി സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞത്... ? അത് കൊണ്ട് വല്ല ഗുണവും കിട്ടിയോ?

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ് കേസിലാണ് ഇപ്പോള്‍ ലയണല്‍ മെസ്സിയ്ക്കും പിതാവിനും സ്പാനിഷ് കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്.

എത്ര വര്‍ഷത്തെ തട്ടിപ്പ്

എത്ര വര്‍ഷത്തെ തട്ടിപ്പ്

2007 മുതല്‍ 2009 വരെയുള്ള കാലത്ത് നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്. 46 ലക്ഷം ഡോളറിന്റെ തട്ടിപ്പാണിത്.

മൂന്ന് കുറ്റങ്ങള്‍

മൂന്ന് കുറ്റങ്ങള്‍

ലയണല്‍ മെസ്സിയ്ക്കും പിതാവിനും എതിരെ മൂന്ന് കുറ്റങ്ങള്‍ ആണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. കേസില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

അച്ഛനെ തള്ളി

അച്ഛനെ തള്ളി

പിതാവും ഉപദേശകരും കൂടിയാണെ തെറ്റ് വരുത്തിയത് എന്നായിരുന്നു കോടതിയില്‍ മെസ്സി വാദിച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

കണക്ക് നോക്കുന്നത്

കണക്ക് നോക്കുന്നത്

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിതാവും മറ്റ് ഉപദേശകരും ആണ്. അവരെ വിശ്വാസമുള്ളതിനാലാണ് വായിച്ച് നോക്കാതെ രേഖകളില്‍ ഒപ്പിട്ടത് എന്നായിരുന്നു മെസ്സിയുടെ വാദം.

വിശ്വാസം നഷ്ടപ്പെട്ടോ?

വിശ്വാസം നഷ്ടപ്പെട്ടോ?

കേസില്‍ കുടുങ്ങിയതോടെ പിതാവിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നാണ് ഇപ്പോള്‍ മെസ്സി ഹേറ്റേഴ്‌സ് ചോദിയ്ക്കുന്നത്.

Story first published: Thursday, July 7, 2016, 11:33 [IST]
Other articles published on Jul 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+