Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ കളി മിസ്സായതില്‍ ഇപ്പോഴും ദുഖം!! അര്‍ജന്റീനയ്‌ക്കൊപ്പമല്ല, തുറന്നു പറഞ്ഞ് മെസ്സി

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളാണ് അര്‍ജന്റീനയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ ലയണല്‍ മെസ്സി. ദേശീയ ടീമിനു വേണ്ടിയും വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടിയും നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഒരു ഫുട്‌ബോളറെ സംബന്ധിച്ച് കരിയറില്‍ നേടാവുന്നതെല്ലാം സ്വന്തം പേരിലേക്കു ചേര്‍ക്കുകയും ചെയ്തിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് മെസ്സി.

എന്നിട്ടും അദ്ദേഹത്തിനു ഒരു കാര്യത്തില്‍ ഇപ്പോഴും വലിയൊരു പശ്ചാത്താപമുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷെ ഇതാണ് സത്യം. കരിയറിലെ നിര്‍ണായകമായിട്ടുള്ള ഒരു മല്‍സരത്തില്‍ കളിക്കാന്‍ സാധിക്കാതെ പോയതിലാണ് മെസ്സിക്കു ഇപ്പോഴും കടുത്ത നിരാശയും ദുഖവമുള്ളത്. ഇതേക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതു എന്താണെന്നു അറിയാം.

LIONEL MESSI

മെസ്സിയുടെ നിരാശ

2006ലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബാഴ്‌സലോണയ്ക്കായി കളിക്കാന്‍ കഴിതെ പോയതിലാണ് ലയണല്‍ മെസിക്ക് ഇപ്പോഴും വലിയ നിരാശയുള്ളത്. അന്നു ഇംഗ്ലീഷ് ടീമായ ആഴ്‌സനലായിരുന്നു കലാശക്കളിയില്‍ ബാഴ്‌സയുടെ എതിരാളികള്‍. പരിക്കിനെ തുടര്‍ന്നായിരുന്നു 18 കാരനായ മെസ്സിക്കു ഫൈനലില്‍ പുറത്തിരിക്കേണ്ടതായി വന്നത്. അദ്ദേഹത്തിന്റെ അഭാവത്തിലും ആഴ്‌സനലിനെ 2-1നു തോല്‍പ്പിച്ച് ചാംപ്യന്‍മാരാവാന്‍ ബാഴ്‌സയ്ക്കായിരുന്നു.

സോള്‍ കാംബെലിന്റെ ഗോളില്‍ ഗണ്ണേഴ്‌സ് ആദ്യം മുന്നിലെത്തിയെങ്കിലും ശക്തമായി തിരിച്ചുവന്ന ബാഴ്‌സ സാമുവല്‍ എറ്റു, ജൂലിയാനോ ബലേറ്റി എന്നിവരുടെ ഗോളുകളിലേറി കളി ജയിച്ചുകയറുകയായിരുന്നു. ഒപ്പം വീണ്ടുമൊരു ചാംപ്യന്‍സ് ലീഗ് ട്രോഫിയും കൂടി അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അന്നത്തെ ഫൈനല്‍ മിസ്സായതില്‍ ഇപ്പോഴും ദുഖമുണ്ടെന്നു മെസ്സി പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നു എനിക്കു അന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ആ രാത്രി ടീമിന്റെ സൈഡ് ബെഞ്ചിലെങ്കിലും ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈ പരിക്കേല്‍ക്കുന്നതിനു മുമ്പ് കരിയറിലെ മുഴുവന്‍ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളിലും ഞാന്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ആ ഫൈനല്‍ എനിക്കു നഷ്ടമായി. വലിയ നിരാശയാണ് അപ്പോള്‍ തോന്നിയത്. അതു ഇപ്പോഴും മാറുകയും ചെയ്തിട്ടില്ല. അന്നു ചാംപ്യന്‍സ് ലീഗ് ജയിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. വീണ്ടും എന്തായിരിക്കും സംഭവിക്കുകയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ലായിരുന്നു. കാരണം ജയിക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ ടൂര്‍ണമെന്റായിരുന്നു അതെന്നും മെസ്സി വ്യക്തമാക്കി.

LIONEL MESSI

ആഴ്‌സനലിനെതിരായ റെക്കോര്‍ഡ്

ആഴ്‌സനലിനെതിരേ വളരെ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ലയണല്‍ മെസ്സി. 2006ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും അതിനു ശേഷം അവര്‍ക്കെതിരേ അദ്ദേഹം കളിക്കുകയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

2010ലെ ചാംപ്യന്‍സ് ലീഗില്‍ ആഴ്‌സനലുമായി ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ്‌നൂവില്‍ ഹാട്രിക്കടക്കം നാലു ഗോളുകളോടെയാണ് മെസ്സി കസറിയത്. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ബാഴ്‌സയുടെ അന്തകനായി അദ്ദേഹം മാറി. ടീം 3-1നു ജയിച്ചപ്പോള്‍ ഒരു ഗോള്‍ മെസ്സിയുടെ വകയായിരുന്നു.

അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും ബാഴ്‌സയും ആഴ്‌നലും ഏറ്റുമുട്ടിയപ്പോഴും അദ്ദേഹം ടീമിന്റെ ഹീറോയായി. ആദ്യപാദത്തില്‍ ആഴ്‌സനലിനെ ബാഴ്‌സ 2-0നു തകര്‍ത്തപ്പോള്‍ രണ്ടു ഗോളും മെസ്സിയുടെ വകയായിരുന്നു. പിന്നീട് രണ്ടാംപാദത്തില്‍ ബാഴ്‌സ 1-0നു ജയിച്ചപ്പോഴും വിജയഗോള്‍ നേടിയത് അദ്ദേഹമാണ്. ആഴ്‌സനലിനെതിരേ ആകെ ആറു മല്‍സരങ്ങളിലാണ് മെസ്സി കളിച്ചത്. ഇതില്‍ ഒമ്പതു ഗോളുകളും താരം വാരിക്കൂട്ടി.

Story first published: Saturday, January 11, 2025, 14:12 [IST]
Other articles published on Jan 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+